ട്വന്റി20 ലോകകപ്പില്‍ ആദ്യമായി ഡി.ആര്‍.എസ് പ്രഖ്യാപിച്ച് ഐ.സി.സി

ഷാര്‍ജ: ട്വന്റി20 ലോകകപ്പില്‍ ആദ്യമായി ഡി.ആര്‍.എസ് (ഡിസിഷന്‍ റിവ്യൂ സിസ്റ്റം) പ്രഖ്യാപിച്ച് ഐ.സി.സി. ഈ മാസം യു.എ.ഇയില്‍ ആരംഭിക്കുന്ന ലോകകപ്പില്‍ ഡി.ആര്‍.എസ് സംവിധാനം ഏര്‍പ്പെടുത്തും. കോവിഡ് സാഹചര്യം മൂലം പരിചയസമ്പത്ത് കുറഞ്ഞ അമ്പയര്‍മാര്‍ മത്സരം നിയന്ത്രിക്കാന്‍ എത്തുമെന്നതിനാലാണ് ഡി.ആര്‍.എസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് റിപോര്‍ട്ട്. ഡി.ആര്‍.എസിന് പുറമെ മഴ നിയമത്തിലും ഐ.സി.സി പുതിയ മാര്‍ഗരേഖ ഇറക്കിയിട്ടുണ്ട്. ഏകദിന ലോകകപ്പുകളിലും മറ്റ് ഐ.സി.സി ടൂര്‍ണമെന്റുകളിലും ഡി.ആര്‍.എസ് ഉപയോഗിക്കുന്നുണ്ടെങ്കിലും പുരുഷന്മാരുടെ ട്വന്റി 20 ലോകകപ്പില്‍ ഈ സംവിധാനം ഇതുവരെ ഉപയോഗിച്ചിരുന്നില്ല. അതേസമയം, […]

ഷാര്‍ജ: ട്വന്റി20 ലോകകപ്പില്‍ ആദ്യമായി ഡി.ആര്‍.എസ് (ഡിസിഷന്‍ റിവ്യൂ സിസ്റ്റം) പ്രഖ്യാപിച്ച് ഐ.സി.സി. ഈ മാസം യു.എ.ഇയില്‍ ആരംഭിക്കുന്ന ലോകകപ്പില്‍ ഡി.ആര്‍.എസ് സംവിധാനം ഏര്‍പ്പെടുത്തും. കോവിഡ് സാഹചര്യം മൂലം പരിചയസമ്പത്ത് കുറഞ്ഞ അമ്പയര്‍മാര്‍ മത്സരം നിയന്ത്രിക്കാന്‍ എത്തുമെന്നതിനാലാണ് ഡി.ആര്‍.എസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് റിപോര്‍ട്ട്. ഡി.ആര്‍.എസിന് പുറമെ മഴ നിയമത്തിലും ഐ.സി.സി പുതിയ മാര്‍ഗരേഖ ഇറക്കിയിട്ടുണ്ട്.

ഏകദിന ലോകകപ്പുകളിലും മറ്റ് ഐ.സി.സി ടൂര്‍ണമെന്റുകളിലും ഡി.ആര്‍.എസ് ഉപയോഗിക്കുന്നുണ്ടെങ്കിലും പുരുഷന്മാരുടെ ട്വന്റി 20 ലോകകപ്പില്‍ ഈ സംവിധാനം ഇതുവരെ ഉപയോഗിച്ചിരുന്നില്ല. അതേസമയം, വനിതകളുടെ 2018, 2020 ട്വന്റി 20 ലോകകപ്പുകളില്‍ ഡി.ആര്‍.എസ് സംവിധാനം ഉപയോഗിച്ചിരുന്നു. ഓരോ ടീമിനും രണ്ട് റിവ്യൂ വീതം ഓരോ ഇന്നിംഗ്‌സിലും ഉണ്ടാവും.

ഗ്രൂപ്പ് ഘട്ടങ്ങളിലും സെമി ഫൈനല്‍, ഫൈനല്‍ ഘട്ടങ്ങളിലും രണ്ട് രീതികളിലാണ് ഡക്ക് വര്‍ത്ത് ലൂയിസ് മഴ നിയമപ്രകാരം മത്സരഫലം കണക്കാക്കുക. ഗ്രൂപ്പ് ഘട്ടത്തിലാണെങ്കില്‍ ഇരു ടീമുകളും കുറഞ്ഞത് അഞ്ച് ഓവറെങ്കിലും ബാറ്റ് ചെയ്തിരിക്കണെമെന്നും സെമി ഫൈനല്‍, ഫൈനല്‍ ഘട്ടത്തില്‍ ഇരു ടീമുകളും 10 ഓവറെങ്കിലും ബാറ്റ് ചെയ്താല്‍ മാത്രമേ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരഫലം നിര്‍ണയിക്കാന്‍ കഴിയൂ എന്നുമാണ് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

Related Articles
Next Story
Share it