മുങ്ങി മരണങ്ങള്‍ വര്‍ധിക്കുന്നു: നീന്തല്‍ പരിശീലനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം

തിരുവനന്തപുരം: മുങ്ങിമരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നീന്തല്‍ പരിശീലനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നമെന്ന് ആവശ്യപ്പെട്ട് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള നിവേദനം നല്‍കി. നിയമസഭാ മന്ദിരത്തില്‍ നേരിട്ട് ചെന്നാണ് നിവേദനം നല്‍കിയത്. ജില്ലയിലും കേരളം ഒട്ടാകെ ജലാശയങ്ങളിലും കുളങ്ങളിലും മുങ്ങിമരണം വര്‍ധിച്ചികൊണ്ടിരിക്കുകയാണ്. മരണങ്ങള്‍ കൂടുതലായും സംഭവിക്കുന്നത് നീന്തല്‍ വശം ഇല്ലാത്ത കാരണങ്ങള്‍ കൊണ്ടാണ്. വര്‍ധിച്ചുവരുന്ന മുങ്ങിമരണങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലയില്‍ വളര്‍ന്ന് വരുന്ന കുട്ടികള്‍ക്ക് […]

തിരുവനന്തപുരം: മുങ്ങിമരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നീന്തല്‍ പരിശീലനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നമെന്ന് ആവശ്യപ്പെട്ട് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള നിവേദനം നല്‍കി. നിയമസഭാ മന്ദിരത്തില്‍ നേരിട്ട് ചെന്നാണ് നിവേദനം നല്‍കിയത്. ജില്ലയിലും കേരളം ഒട്ടാകെ ജലാശയങ്ങളിലും കുളങ്ങളിലും മുങ്ങിമരണം വര്‍ധിച്ചികൊണ്ടിരിക്കുകയാണ്. മരണങ്ങള്‍ കൂടുതലായും സംഭവിക്കുന്നത് നീന്തല്‍ വശം ഇല്ലാത്ത കാരണങ്ങള്‍ കൊണ്ടാണ്. വര്‍ധിച്ചുവരുന്ന മുങ്ങിമരണങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലയില്‍ വളര്‍ന്ന് വരുന്ന കുട്ടികള്‍ക്ക് നീന്തല്‍ പഠിക്കുന്നതിന്റെ ആവശ്യകതകളെക്കുറിച്ച് ബോധവല്‍ക്കരണം എന്ന നിലയില്‍ പാഠ്യപദ്ധതിയില്‍ നീന്തല്‍ വിഷയം ഉള്‍പ്പെടുത്തണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it