വരള്‍ച്ച വരുന്നു; വേണം തടയണകള്‍

കടുത്ത വേനലിലേക്ക് കേരളം നീങ്ങുകയാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വരള്‍ച്ചയ്ക്ക് പുറമെ കുടിവെള്ളക്ഷാമവും രൂക്ഷമാവും. കുടിവെള്ള പ്രശ്‌ന പരിഹാരത്തിന് ഇപ്പഴേ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വലിയ ദുരിതം നേരിടേണ്ടിവരും. കുളങ്ങളും കിണറുകളും അപ്രത്യക്ഷമായി കുഴല്‍ കിണറുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എല്ലാവരും. നിലവിലുള്ള കുളങ്ങളും കിണറുകളും സംരക്ഷിക്കാനാണ് ആദ്യം നടപടിയെടുക്കേണ്ടത്. പുതിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അധികാരമേറ്റുകഴിഞ്ഞു. തൊഴിലുറപ്പ് തൊഴിലുമായി ബന്ധിപ്പിച്ച് ചില തദ്ദേശ സ്ഥാപനങ്ങള്‍ മലയോര മേഖലകളില്‍ തടയണകള്‍ നിര്‍മ്മിച്ച് ചെറിയ നദികളില്‍ നിന്ന് ഒഴുകിപ്പോകുന്ന […]

കടുത്ത വേനലിലേക്ക് കേരളം നീങ്ങുകയാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വരള്‍ച്ചയ്ക്ക് പുറമെ കുടിവെള്ളക്ഷാമവും രൂക്ഷമാവും. കുടിവെള്ള പ്രശ്‌ന പരിഹാരത്തിന് ഇപ്പഴേ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വലിയ ദുരിതം നേരിടേണ്ടിവരും. കുളങ്ങളും കിണറുകളും അപ്രത്യക്ഷമായി കുഴല്‍ കിണറുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എല്ലാവരും. നിലവിലുള്ള കുളങ്ങളും കിണറുകളും സംരക്ഷിക്കാനാണ് ആദ്യം നടപടിയെടുക്കേണ്ടത്. പുതിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അധികാരമേറ്റുകഴിഞ്ഞു. തൊഴിലുറപ്പ് തൊഴിലുമായി ബന്ധിപ്പിച്ച് ചില തദ്ദേശ സ്ഥാപനങ്ങള്‍ മലയോര മേഖലകളില്‍ തടയണകള്‍ നിര്‍മ്മിച്ച് ചെറിയ നദികളില്‍ നിന്ന് ഒഴുകിപ്പോകുന്ന വെള്ളം തടഞ്ഞു നിര്‍ത്താന്‍ പദ്ധിതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നത് നല്ലകാര്യം. മണ്‍സൂണില്‍ നിറഞ്ഞൊഴുകുന്ന പാണത്തൂര്‍ പുഴയിലെ വെള്ളം ശേഖരിച്ച് വേനല്‍ക്കാലത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷമാകുന്ന കോടോം ബേളൂര്‍, കള്ളാര്‍ പഞ്ചായത്തുകളില്‍ ജലലഭ്യത ഉറപ്പാക്കാനായി പുതിയ തടയണ കൊട്ടോടി പാലത്തിന് സമീപം നിര്‍മ്മിച്ചുവരികയാണ്. ഇതേ പുഴയില്‍ മറ്റൊരു സ്ഥലത്ത് തടയണയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ജില്ലയില്‍ ശുദ്ധജലം ഉറപ്പാക്കുന്നതിനായി ജില്ലാ ജലസേചന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ജില്ലയിലെ നദികളില്‍ വെള്ളം ശേഖരിക്കാന്‍ വിസിബികളും തടയണകളും നിര്‍മ്മിക്കുന്നതോടൊപ്പം ഇവയുടെ പരിപാലനവും ഉറപ്പാക്കേണ്ടതുണ്ട്. പാണത്തൂര്‍ പുഴയ്ക്ക് കുറുകെ ചുള്ളിക്കര- കുറ്റിക്കോല്‍ റോഡില്‍ കൊട്ടോടി പാലത്തിന് സമീപം തടയണ നിര്‍മ്മിക്കുന്നതിനുള്ള സര്‍വ്വേ പൂര്‍ത്തിയായിക്കഴിഞ്ഞു. കാസര്‍കോട് വികസന പാക്കേജില്‍ 2.6 കോടി രൂപ നീക്കിവെച്ച പദ്ധതി പൂര്‍ത്തിയാകുന്നതോടെ കള്ളാര്‍, കുറ്റിക്കോല്‍ പഞ്ചായത്തുകളിലെ 120 ഹെക്ടര്‍ പ്രദേശത്താണ് ജലസേചന സൗകര്യം ലഭ്യമാവുക. കൂടാതെ വേനല്‍ക്കാലത്ത് രൂക്ഷമാകുന്ന കുടിവെള്ള പ്രശ്‌നത്തിനും കാര്‍ഷിക ജനസേചനത്തിനും പരിഹാരമാവും. 196 മീറ്റര്‍ നീളമുള്ള നിര്‍ദ്ദിഷ്ട ചെക്ക് ഡാമിന് താഴ്ഭാഗത്ത് 2.5 മീറ്റര്‍ വീതിയും മേല്‍ഭാഗത്ത് 1.5 മീറ്റര്‍ വീതിയുമാണുള്ളത്. മറ്റ് സ്ഥലങ്ങളിലും പുഴകള്‍ക്ക് കുറുകെ തടയണകള്‍ നിര്‍മ്മിച്ചാല്‍ ഒലിച്ചുപോകുന്ന വെള്ളം തടഞ്ഞുനിര്‍ത്താനും വേനലില്‍ ഉപയോഗപ്പെടുത്താനും സാധിക്കും. ഏറ്റവുമധികം നദികള്‍ ഉള്ള സംസ്ഥാനമാണ് കേരളം. ‘കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നതും ഇവിടെയാണ്. മണ്‍സൂണ്‍ കാലത്ത് നദികളിലെത്തുന്ന വെള്ളമത്രയും ഒഴുക്കികളയുകയാണ്. എന്നിട്ട് വേനലാവുമ്പോള്‍ കുഴല്‍ കിണറുകള്‍ക്ക് പിന്നാലെ പോവുകയാണ് നാം. ഏറ്റവുമധികം കുഴല്‍ കിണറുകള്‍ ഉള്ള ജില്ലയും കാസര്‍കോടാണ്. മുമ്പൊക്കെ 100-150 മീറ്റര്‍ താഴ്ചയില്‍ വെള്ളം കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ 300 മീറ്റര്‍ കുഴിച്ചാലും വെള്ളം കിട്ടാത്ത സ്ഥിതിയാണ് പലേടത്തും. ചില പ്രദേശങ്ങള്‍ ഡാര്‍ക്ക് ഏരിയയായി പ്രഖ്യാപിച്ച സ്ഥലങ്ങളാണ്. അത്തരം പ്രദേശങ്ങളില്‍ യാതൊരു കാരണവശാലും കുഴല്‍ കിണറുകള്‍ കുഴിക്കരുത്. എന്നാല്‍ അത്തരം പ്രദേശങ്ങളില്‍ പോലും രാത്രിക്ക് രാത്രി കുഴല്‍ കിണറുകള്‍ കുഴിക്കുകയാണ്. വേനല്‍ രൂക്ഷമാവുന്നതിന് മുമ്പേ കുടിവെള്ള പദ്ധതികളെപ്പറ്റി ആലോചന തുടങ്ങണം. നദികളില്‍ നിന്ന് ഇപ്പോള്‍ അത്യാവശ്യം വെള്ളം ഒഴുകിപ്പോവുന്നുണ്ട്. അത് തടയണകള്‍ വഴി തടഞ്ഞു നിര്‍ത്താനുള്ള ശ്രമം ഉണ്ടാവേണ്ടിയിരിക്കുന്നു.

Related Articles
Next Story
Share it