അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ അയ്യറിനെ എങ്ങനെ ഒഴിവാക്കും? ക്യാപ്റ്റനായി കോഹ്ലി തിരച്ചെത്തുമ്പോള്‍ പുറത്തുപോകുന്നത് വൈസ് ക്യാപ്റ്റനോ?
മുംബൈ: ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20യിലും ആദ്യ ടെസ്റ്റിലും വിശ്രമത്തിലായിരുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലി തിരിച്ചെത്തുമ്പോള്‍ ആരെ ഒഴിവാക്കണമെന്നറിയാതെ തലപുകഞ്ഞ് ഇന്ത്യ. സീനിയര്‍ താരങ്ങളുടെ അഭാത്തില്‍ അരങ്ങേറ്റത്തിന് അവസരം ലഭിച്ച യുവതാരം ശ്രേയസ്് അയ്യര്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധശതകവും നേടി മിന്നും പ്രകടനം കാഴ്ച വെച്ചതോടെ അയ്യറിനെ ഒഴിവാക്കിയാല്‍ പഴി കേള്‍ക്കുമെന്ന അവസ്ഥയിലാണ് ഇന്ത്യന്‍ ടീം. ഈ സാഹചര്യത്തില്‍ വിരാട് കോഹ്ലി തിരിച്ചെത്തുന്നതോടെ ഇന്ത്യ ടീമില്‍ ഒഴിവാക്കേണ്ട താരത്തെ നിര്‍ദ്ദേശിച്ചിരിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ഡാനിയേല്‍ […]

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20യിലും ആദ്യ ടെസ്റ്റിലും വിശ്രമത്തിലായിരുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലി തിരിച്ചെത്തുമ്പോള്‍ ആരെ ഒഴിവാക്കണമെന്നറിയാതെ തലപുകഞ്ഞ് ഇന്ത്യ. സീനിയര്‍ താരങ്ങളുടെ അഭാത്തില്‍ അരങ്ങേറ്റത്തിന് അവസരം ലഭിച്ച യുവതാരം ശ്രേയസ്് അയ്യര്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധശതകവും നേടി മിന്നും പ്രകടനം കാഴ്ച വെച്ചതോടെ അയ്യറിനെ ഒഴിവാക്കിയാല്‍ പഴി കേള്‍ക്കുമെന്ന അവസ്ഥയിലാണ് ഇന്ത്യന്‍ ടീം. ഈ സാഹചര്യത്തില്‍ വിരാട് കോഹ്ലി തിരിച്ചെത്തുന്നതോടെ ഇന്ത്യ ടീമില്‍ ഒഴിവാക്കേണ്ട താരത്തെ നിര്‍ദ്ദേശിച്ചിരിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ഡാനിയേല്‍ വെട്ടോറി.
കോഹ്ലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കുന്ന അജിങ്ക്യ രഹാനെ തന്നെ പുറത്തുപോകുന്നതാണ് ഉചിതമെന്നാണ് വെട്ടോറിയുടെ അഭിപ്രായം. ടീമിനെ നയിക്കുന്നുണ്ടെങ്കിലും രണ്ട് ഇന്നിംഗ്‌സിലും മോശം പ്രകടനമാണ് രഹാനെ കാഴ്ച വെച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 63 പന്തില്‍ 35 റണ്‍സ് നേടി പുറത്തായ രഹാനെ രണ്ടാം ഇന്നിംഗ്‌സില്‍ 15 പന്തില്‍ നാല് റണ്‍ മാത്രം നേടി പുറത്തായിരുന്നു. 2020 മുതല്‍ 29 ഇന്നിംഗ്‌സില്‍ നിന്നും 25ന് താഴെ ശരാശരിയില്‍ 683 റണ്‍സ് മാത്രമാണ് രഹാനെ നേടിയിട്ടുള്ളത്. ഒരു സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും മാത്രമാണ് ഇക്കാലയളവില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന് നേടാന്‍ സാധിച്ചത്. സീനിയര്‍ താരം ചേതേശ്വര്‍ പുജാരയുടെയും പ്രകടനം പരിതാപകരമാണ്. 2020 മുതല്‍ 30 ഇന്നിംഗ്‌സില്‍ നിന്നും 27.65 ശരാശരിയില്‍ 802 റണ്‍സ്മാത്രമാണ് പുജാര നേടിയിട്ടുള്ളത്.
'അജിങ്ക്യ രഹാനെ വളരെ മികച്ച പ്ലേയറാണെന്നാണ് ഞാന്‍ ഇപ്പോഴും കരുതുന്നു. അവന്റെ ബാറ്റിങ് കണ്ടപ്പോള്‍ അവന്‍ അഗ്രസീവായി കളിക്കാന്‍ ആഗ്രഹിക്കുന്നതായി തോന്നുന്നു. അവന്‍ കളിക്കുന്ന രീതി പരീക്ഷണാര്‍ത്ഥത്തിലാണെന്നും തോന്നുന്നില്ല. എന്നാല്‍ അവന്‍ പുറത്താകുന്നു, അതും പലതരത്തില്‍. ടീമില്‍ നിന്നും ഡ്രോപ്പ് ചെയ്യപെട്ടാലും തിരിച്ചെത്താനുള്ള കഴിവാണ് ഒരു ബാറ്റ്സ്മാനെ പൂര്‍ണ്ണമാക്കുന്നത്, പ്രത്യേകിച്ചും ടെസ്റ്റ് തലത്തില്‍. ഇനി അടുത്ത മത്സരത്തില്‍ ടീം മാനേജ്മെന്റ് അവനെ പുറത്തിരുത്തിയാലും അതോടെ അവന്റെ കരിയര്‍ അവസാനിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഇത് ഒരു മത്സരത്തില്‍ നിന്നുള്ള ഒഴിവാക്കല്‍ മാത്രമാണ്, അതവന് തിരികെ പോകാനും തെറ്റുകള്‍ തിരുത്താനുമുള്ള അവസരം നല്‍കും. ഒരു മികച്ച ടീമിനെതിരെ അരങ്ങേറ്റം കുറിച്ചുകൊണ്ട് സെഞ്ചുറി നേടിയ ശ്രേയസ് അയ്യരെ ഒഴിവാക്കുകയെന്നത് പ്രയാസമാണ്. അതുകൊണ്ട് തന്നെ രഹാനെയായിരിക്കും കോഹ്ലിക്ക് വേണ്ടി വഴിയൊരുക്കുക. ഡാനിയേല്‍ വെട്ടോറി പറഞ്ഞു.