കൊച്ചി മെട്രോയ്ക്ക് ഡ്രോണ്‍ ഉപയോഗിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി

തിരുവനന്തപുരം: കൊച്ചി മെട്രോയ്ക്ക് ഡ്രോണ്‍ ഉപയോഗിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്ന വിമാന സംവിധാനം (ആര്‍എപിഎസ്) ഉപയോഗിക്കാനായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി വ്യോമയാന മന്ത്രാലയവും വ്യോമയാന ഡയറക്ടറേറ്റ് ജനറലും പ്രത്യേക ഇളവ് അനുവദിക്കുകയായിരുന്നു. സംയോജിത നഗര പുനരുജ്ജീവന - ജലഗതാഗത സംവിധാന പദ്ധതിക്കായാണ് അനുമതി നല്‍കിയിരിക്കുന്നത്. അനുമതി പത്രം നല്‍കിയ തീയതി മുതല്‍ 2021 ഡിസംബര്‍ 31 വരെയോ ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്ഫോം (ഒന്നാം ഘട്ടം) പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നത് വരെയോ ആണ് […]

തിരുവനന്തപുരം: കൊച്ചി മെട്രോയ്ക്ക് ഡ്രോണ്‍ ഉപയോഗിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്ന വിമാന സംവിധാനം (ആര്‍എപിഎസ്) ഉപയോഗിക്കാനായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി വ്യോമയാന മന്ത്രാലയവും വ്യോമയാന ഡയറക്ടറേറ്റ് ജനറലും പ്രത്യേക ഇളവ് അനുവദിക്കുകയായിരുന്നു.

സംയോജിത നഗര പുനരുജ്ജീവന - ജലഗതാഗത സംവിധാന പദ്ധതിക്കായാണ് അനുമതി നല്‍കിയിരിക്കുന്നത്. അനുമതി പത്രം നല്‍കിയ തീയതി മുതല്‍ 2021 ഡിസംബര്‍ 31 വരെയോ ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്ഫോം (ഒന്നാം ഘട്ടം) പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നത് വരെയോ ആണ് ഈ പ്രത്യേക ഇളവ് ലഭ്യമാവുക. ഇത് സംബന്ധിച്ച നിബന്ധനകളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കുന്ന പക്ഷം മാത്രമേ ഈ ഇളവിനു സാധുത ഉണ്ടാവുകയുള്ളൂ. നിബന്ധനകളില്‍ ഏതെങ്കിലും ലംഘിക്കുന്ന പക്ഷം ഇളവ് പിന്‍വലിക്കുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

Related Articles
Next Story
Share it