ജില്ലയില്‍ ഡ്രോണ്‍ സര്‍വ്വേ പുരോഗമിക്കുന്നു

കാസര്‍കോട്: ഡിജിറ്റല്‍ സര്‍വേയുടെ ഭാഗമായി ജില്ലയില്‍ രണ്ടാംഘട്ട ഡ്രോണ്‍ സര്‍വ്വേ ജോലികള്‍ പുരോഗമിക്കുന്നു. നിലവില്‍ മുട്ടത്തൊടി വില്ലേജിന്റെ ഡ്രോണ്‍ സര്‍വ്വേ ജോലികള്‍ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതാണ്. രണ്ടാം ഘട്ടത്തില്‍ ചെങ്കള, ബംബ്രാനെ, കാസര്‍കോട് വില്ലേജിന്റെ സര്‍വ്വേയാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ കാസര്‍കോട് വില്ലേജില്‍ ഡ്രോണ്‍ പറത്തല്‍ ഇന്നും നാളെയുമായി നടക്കും. സര്‍വ്വേ ജോലികള്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സലിം, അസിസ്റ്റന്റ് ഡയറക്ടര്‍ സുനില്‍ ജോസ് ഫെര്‍ണാണ്ടസ്, സര്‍വ്വേ സുപ്രണ്ട് മുരളിധരന്‍ ഉണ്ണിത്താന്‍, ജില്ലാ നോഡല്‍ ഓഫീസര്‍ കെ.വി […]

കാസര്‍കോട്: ഡിജിറ്റല്‍ സര്‍വേയുടെ ഭാഗമായി ജില്ലയില്‍ രണ്ടാംഘട്ട ഡ്രോണ്‍ സര്‍വ്വേ ജോലികള്‍ പുരോഗമിക്കുന്നു. നിലവില്‍ മുട്ടത്തൊടി വില്ലേജിന്റെ ഡ്രോണ്‍ സര്‍വ്വേ ജോലികള്‍ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതാണ്. രണ്ടാം ഘട്ടത്തില്‍ ചെങ്കള, ബംബ്രാനെ, കാസര്‍കോട് വില്ലേജിന്റെ സര്‍വ്വേയാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ കാസര്‍കോട് വില്ലേജില്‍ ഡ്രോണ്‍ പറത്തല്‍ ഇന്നും നാളെയുമായി നടക്കും. സര്‍വ്വേ ജോലികള്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സലിം, അസിസ്റ്റന്റ് ഡയറക്ടര്‍ സുനില്‍ ജോസ് ഫെര്‍ണാണ്ടസ്, സര്‍വ്വേ സുപ്രണ്ട് മുരളിധരന്‍ ഉണ്ണിത്താന്‍, ജില്ലാ നോഡല്‍ ഓഫീസര്‍ കെ.വി പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കും.

Related Articles
Next Story
Share it