പ്രധാനമന്ത്രിയുടെ വീടിന് സമീപം ഡ്രോണ്‍; അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം ഡ്രോണ്‍ കണ്ടതായി റിപ്പോര്‍ട്ട്. അതീവ സുരക്ഷാ മേഖലയിലാണ് അതിരാവിലെ ഡ്രോണ്‍ കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയിലുള്ള എസ്.പി.ജി ഉദ്യോഗസ്ഥരാണ് ഡ്രോണ്‍ കണ്ടത്.ഉടന്‍ തന്നെ വിവരം ഡല്‍ഹി പൊലീസിനെ അറിയിച്ചു. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. വീടിന്റെ ഔദ്യോഗിക സുരക്ഷാ ചുമതലയിലുള്ള എസ്.പി.ജി വിഭാഗമാണ് പ്രധാനമന്ത്രിയുടെ വീടിന്റെ സുരക്ഷ നിര്‍വഹിക്കുന്നത്. ഡല്‍ഹിയില്‍ അതീവ സുരക്ഷാ മേഖലയിലുള്ള പ്രധാനമന്ത്രിയുടെ […]

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം ഡ്രോണ്‍ കണ്ടതായി റിപ്പോര്‍ട്ട്. അതീവ സുരക്ഷാ മേഖലയിലാണ് അതിരാവിലെ ഡ്രോണ്‍ കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയിലുള്ള എസ്.പി.ജി ഉദ്യോഗസ്ഥരാണ് ഡ്രോണ്‍ കണ്ടത്.
ഉടന്‍ തന്നെ വിവരം ഡല്‍ഹി പൊലീസിനെ അറിയിച്ചു. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. വീടിന്റെ ഔദ്യോഗിക സുരക്ഷാ ചുമതലയിലുള്ള എസ്.പി.ജി വിഭാഗമാണ് പ്രധാനമന്ത്രിയുടെ വീടിന്റെ സുരക്ഷ നിര്‍വഹിക്കുന്നത്. ഡല്‍ഹിയില്‍ അതീവ സുരക്ഷാ മേഖലയിലുള്ള പ്രധാനമന്ത്രിയുടെ വീടിന് സമീപം ഡ്രോണുകള്‍ പറപ്പിക്കാന്‍ അനുവാദമില്ല. ഇത് നോ ഫ്‌ളൈ സോണ്‍ അഥവാ നോ ഡ്രോണ്‍ സോണ്‍ ആണ്. ഈ സ്ഥലത്താണ് സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്.
അതീവ സുരക്ഷാ മേഖലയില്‍ ഡ്രോണുകള്‍ പറക്കുന്നത് തടയാന്‍ ആന്റി ഡ്രോണ്‍ സംവിധാനം ഉണ്ട്. ഇതിലാണ് രാവിലെ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. എന്തിനാണ് ഈ മേഖലയിലൂടെ ഡ്രോണ്‍ പറത്തിയത്, ആരാണ് പറത്തിയത് എന്നൊക്കെയുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it