ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

കാസര്‍കോട്: ഗതാഗത വകുപ്പിന്റെ ആശാസ്ത്രീയ പരിഷ്‌ക്കരണത്തിനും ജനദ്രോഹ നയങ്ങള്‍ക്കും ഈയിടെ പുറപ്പെടുവിച്ച 4/2024 സര്‍ക്കുലറിനും എതിരെ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളുടെയും സംയുക്ത സമരസമിതിയുടെയും ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ഓണര്‍ സമിതി സംസ്ഥാനകമ്മിറ്റി അംഗം മോഹനന്‍ ഇ. കുറ്റിക്കോല്‍ അധ്യക്ഷത വഹിച്ചു. കേരളാ വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി വി.ടി ബാലന്‍ ഉദ്ഘാടനം ചെയ്തു. ഡ്രൈവിങ്ങ് സ്‌കൂള്‍ ഓണേഴ്‌സ് സമിതി ജില്ലാ പ്രസിഡണ്ട് റഷീദ് ഡി. സ്വാഗതം പറഞ്ഞു. ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്‌സ് ജില്ലാ സെക്രട്ടറി […]

കാസര്‍കോട്: ഗതാഗത വകുപ്പിന്റെ ആശാസ്ത്രീയ പരിഷ്‌ക്കരണത്തിനും ജനദ്രോഹ നയങ്ങള്‍ക്കും ഈയിടെ പുറപ്പെടുവിച്ച 4/2024 സര്‍ക്കുലറിനും എതിരെ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളുടെയും സംയുക്ത സമരസമിതിയുടെയും ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ഓണര്‍ സമിതി സംസ്ഥാനകമ്മിറ്റി അംഗം മോഹനന്‍ ഇ. കുറ്റിക്കോല്‍ അധ്യക്ഷത വഹിച്ചു. കേരളാ വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി വി.ടി ബാലന്‍ ഉദ്ഘാടനം ചെയ്തു. ഡ്രൈവിങ്ങ് സ്‌കൂള്‍ ഓണേഴ്‌സ് സമിതി ജില്ലാ പ്രസിഡണ്ട് റഷീദ് ഡി. സ്വാഗതം പറഞ്ഞു. ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്‌സ് ജില്ലാ സെക്രട്ടറി അബ്ദുള്‍ റഹിമാന്‍ സി.എ മുഖ്യപ്രഭാഷണം നടത്തി.
വിവിധ സംഘടനകളുടെ പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുത്ത് സംസാരിച്ചു. ജെംഷി റൂബി നന്ദി പറഞ്ഞു.

Related Articles
Next Story
Share it