മനുഷ്യജീവന് അപകടം സംഭവിക്കുന്നതരത്തില്‍ വാഹനമോടിച്ച ഡ്രൈവറുടെ ലൈസന്‍സ് ആര്‍.ടി.ഒ ഒരുവര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തു

കാസര്‍കോട്: സോഷ്യല്‍ മീഡിയയില്‍ വൈറലായ വിദ്യാര്‍ത്ഥികളുടെ വാഹന റൈസിംഗ് വീഡിയോയുമായി ബന്ധപ്പെട്ട് അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് ആര്‍.ടി.ഒ സസ്‌പെന്‍ഡ് ചെയ്തു. കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ആര്‍.ടി.ഒ എ.കെ രാധാകൃഷ്ണനാണ് കെഎല്‍ 60 എന്‍ 8008 എന്ന മഹിന്ദ്ര താര്‍ വാഹനം കെ.എസ്.ടി.പി റോഡിലൂടെ ഡിവൈഡര്‍ മറികടന്ന് എതിര്‍വശത്തിലൂടെ അപകടകരമായ രീതിയില്‍ മറ്റു യാത്രക്കാരുടെ ജീവന് ഭീഷണിയായി ഓടിച്ചതിനാണ് ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. പ്രസ്തുത വാഹനം അനധികൃതമായി രൂപമാറ്റം വരുത്തിയ […]

കാസര്‍കോട്: സോഷ്യല്‍ മീഡിയയില്‍ വൈറലായ വിദ്യാര്‍ത്ഥികളുടെ വാഹന റൈസിംഗ് വീഡിയോയുമായി ബന്ധപ്പെട്ട് അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് ആര്‍.ടി.ഒ സസ്‌പെന്‍ഡ് ചെയ്തു. കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ആര്‍.ടി.ഒ എ.കെ രാധാകൃഷ്ണനാണ് കെഎല്‍ 60 എന്‍ 8008 എന്ന മഹിന്ദ്ര താര്‍ വാഹനം കെ.എസ്.ടി.പി റോഡിലൂടെ ഡിവൈഡര്‍ മറികടന്ന് എതിര്‍വശത്തിലൂടെ അപകടകരമായ രീതിയില്‍ മറ്റു യാത്രക്കാരുടെ ജീവന് ഭീഷണിയായി ഓടിച്ചതിനാണ് ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. പ്രസ്തുത വാഹനം അനധികൃതമായി രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ജഴ്‌സണ്‍ ടി.എമ്മിന്റെ നേതൃത്വത്തില്‍ എം.വി.ഐ ബിനീഷ് കുമാര്‍ കെ.എം, എ.എം.വി.ഐമാരായ ജയരാജ് തിലക് ഐ.ജി, എം. സുധീഷ്, എസ്.ആര്‍ ഉദയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും വാഹനമോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നതിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
അനധികൃതമായി രൂപമാറ്റം വരുത്തിയതിന് 15000 രൂപ പിഴയായി ഈടാക്കുകയും വാഹനം പഴയ രൂപത്തില്‍ ആക്കി ഉടമസ്ഥന് കൈമാറുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ജില്ലയിലെ റോഡ് സുരക്ഷയുടെ ഭാഗമായി ഇത്തരത്തില്‍ റോഡ് നിയമങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍.ടി.ഒ എ.കെ രാധാകൃഷ്ണന്‍ അറിയിച്ചു.

Related Articles
Next Story
Share it