സത്യസന്ധതയില്‍ ഡ്രൈവര്‍ പ്രമോദ് വീണ്ടും താരമായി

പാലക്കുന്ന്: റോഡരികില്‍ നിന്ന് കളഞ്ഞ് കിട്ടിയ പണവും ഡ്രൈവിങ്ങ് ലൈസന്‍സും ഉള്‍പ്പെടെയുള്ള പേഴ്‌സ് ഉടമസ്ഥന് നല്‍കി പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വാന്‍ ഡ്രൈവര്‍ പ്രമോദ് വീണ്ടും മാതൃകയായി. കുട്ടികളുമായി സ്‌കൂള്‍ വാനില്‍ പോകവെ ആറാട്ട്കടവില്‍ വെച്ചാണ് പ്രമോദിന് പണമടങ്ങിയ പേഴ്‌സ് കളഞ്ഞു കിട്ടിയത്. പേഴ്‌സിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ പാലക്കുന്നിലെ കടയില്‍ ജോലിചെയ്യുന്ന നിധിന്‍ ആണ് ഉടമയെന്ന് കണ്ടെത്തി. സ്‌കൂളിലെത്തിയ നിധിന് പ്രിന്‍സിപ്പല്‍ എ. ദിനേശിന്റെ സാന്നിധ്യത്തില്‍ പേഴ്‌സ് ഉടമസ്ഥന് പ്രമോദ് കൈമാറി. ഏതാനും വര്‍ഷം […]

പാലക്കുന്ന്: റോഡരികില്‍ നിന്ന് കളഞ്ഞ് കിട്ടിയ പണവും ഡ്രൈവിങ്ങ് ലൈസന്‍സും ഉള്‍പ്പെടെയുള്ള പേഴ്‌സ് ഉടമസ്ഥന് നല്‍കി പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വാന്‍ ഡ്രൈവര്‍ പ്രമോദ് വീണ്ടും മാതൃകയായി. കുട്ടികളുമായി സ്‌കൂള്‍ വാനില്‍ പോകവെ ആറാട്ട്കടവില്‍ വെച്ചാണ് പ്രമോദിന് പണമടങ്ങിയ പേഴ്‌സ് കളഞ്ഞു കിട്ടിയത്. പേഴ്‌സിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ പാലക്കുന്നിലെ കടയില്‍ ജോലിചെയ്യുന്ന നിധിന്‍ ആണ് ഉടമയെന്ന് കണ്ടെത്തി. സ്‌കൂളിലെത്തിയ നിധിന് പ്രിന്‍സിപ്പല്‍ എ. ദിനേശിന്റെ സാന്നിധ്യത്തില്‍ പേഴ്‌സ് ഉടമസ്ഥന് പ്രമോദ് കൈമാറി. ഏതാനും വര്‍ഷം മുമ്പ് തൃക്കണ്ണാട് ക്ഷേത്ര പരിസരത്ത് നിന്ന് കളഞ്ഞ് കിട്ടിയ ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ മാലയും പ്രമോദ് ഉടമസ്ഥനെ കണ്ടെത്തി സ്‌കൂള്‍ ഓഫീസില്‍ വെച്ച് കൈമാറിയിരുന്നു. പ്രമോദിന്റെ സത്യസന്ധതയെ സ്‌കൂള്‍ മാനേജ്‌മെന്റ്, സ്റ്റാഫ്, പി.ടി.എ എന്നിവര്‍ അനുമോദിച്ചു.

Related Articles
Next Story
Share it