റോഡ് നിര്‍മ്മാണത്തിനിടയില്‍ കുടിവെള്ള പൈപ്പ് പൊട്ടി; ജലധാരചിത്രം വൈറലായി

കാഞ്ഞങ്ങാട്: റോഡ് നിര്‍മ്മാണത്തിനിടയില്‍ കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടി. ഇതോടെ 25 അടിയിലധികം ഉയരത്തില്‍ വെള്ളം ചീറ്റി. ഒടയംചാല്‍ ടൗണിലാണ് സംഭവം. ഒടയംചാല്‍ ഇടത്തോട് മെക്കാഡം റോഡ് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മണ്ണു നീക്കുമ്പോഴാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. ഇതെത്തുടര്‍ന്ന് ഒടയംചാല്‍ ടൗണ്‍ ചെളിമയമായി. പൊട്ടിയ പൈപ്പില്‍ നിന്നും വെള്ളം മേല്‌പോട്ടുയരുന്ന കാഴ്ച കാണാന്‍ നിരവധി ആളുകളെത്തി. പലരും മൊബൈല്‍ കാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ജലധാരയെന്ന് തോന്നിപ്പിക്കുന്ന ചിത്രം വൈറലായി മാറി.

Related Articles
Next Story
Share it