സുന്ദറ ബാറഡുക്കയ്ക്ക് ദ്രാവിഡ ഭാഷാ പുരസ്‌ക്കാരം

ബദിയഡുക്ക: തുളു-കന്നഡ കവിയും നാടോടി സാഹിത്യഗവേഷകനുമായ സുന്ദറ ബാറഡുക്കയ്ക്ക് പയ്യന്നൂര്‍ കക്കോട് നവപുരം പുസ്തക ദേവാലയം ഏര്‍പ്പെടുത്തിയ ദ്രാവിഡ ഭാഷാ പുരസ്‌ക്കാരം. നാലിന് ദേവാലയത്തില്‍ നടക്കുന്ന ബഹുഭാഷാ കവിയരങ്ങിന്റെ ഉദ്ഘാടന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും. കഥാകൃത്ത്, ഗദ്യകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, ആക്ടിവിസ്റ്റ്, ഫ്രീലാന്‍സ് ജേണലിസ്റ്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന സുന്ദറ ബാറഡുക്ക ബദിയഡുക്ക പഞ്ചായത്തിലെ ബാറഡുക്ക സ്വദേശിയാണ്. കപ്പുഹാദിയ കെംപു ഹെജ്ജെഗളു (കവിത), മിത്തമ്മന കെഡെഞ്ചോളു (ചെറുകഥ), പൊലദ്യെ (തുളുനാടോടി വിശ്വാസങ്ങളും ആചാരങ്ങളും), നെലധനി (ലേഖന സമാഹാരം) […]

ബദിയഡുക്ക: തുളു-കന്നഡ കവിയും നാടോടി സാഹിത്യഗവേഷകനുമായ സുന്ദറ ബാറഡുക്കയ്ക്ക് പയ്യന്നൂര്‍ കക്കോട് നവപുരം പുസ്തക ദേവാലയം ഏര്‍പ്പെടുത്തിയ ദ്രാവിഡ ഭാഷാ പുരസ്‌ക്കാരം. നാലിന് ദേവാലയത്തില്‍ നടക്കുന്ന ബഹുഭാഷാ കവിയരങ്ങിന്റെ ഉദ്ഘാടന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും. കഥാകൃത്ത്, ഗദ്യകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, ആക്ടിവിസ്റ്റ്, ഫ്രീലാന്‍സ് ജേണലിസ്റ്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന സുന്ദറ ബാറഡുക്ക ബദിയഡുക്ക പഞ്ചായത്തിലെ ബാറഡുക്ക സ്വദേശിയാണ്. കപ്പുഹാദിയ കെംപു ഹെജ്ജെഗളു (കവിത), മിത്തമ്മന കെഡെഞ്ചോളു (ചെറുകഥ), പൊലദ്യെ (തുളുനാടോടി വിശ്വാസങ്ങളും ആചാരങ്ങളും), നെലധനി (ലേഖന സമാഹാരം) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. തുളു സംസ്‌കൃതി, ദളിത് ജീവിതം, നാടോടി വിജ്ഞാനീയം, തുളു സാഹിത്യം എന്നിവ സംബന്ധിച്ച് ഏറെ അന്വേഷിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള ഇദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കും അതേക്കുറിച്ച് പഠിക്കുന്നവര്‍ക്കും ഒരു റിസോര്‍സ് പേഴ്‌സണാണ്. കാസര്‍കോട് അംബേദ്ക്കര്‍ പഠനകേന്ദ്രത്തിന്റെ പണ്ഡിറ്റ് കറുപ്പന്‍ സ്മാരക അവാര്‍ഡ്, കേരള തുളു അക്കാദമി പുരസ്‌ക്കാരം, കാസര്‍കോട് കന്നഡ ഭവനത്തിന്റെ കന്നഡ പയസ്വിനി അവാര്‍ഡ്, മംഗലാപുരം എന്‍.എസ്.ഡി.എഫ്. അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ നേടി. കാസര്‍കോട്-മംഗലാപുരം ഭാഗങ്ങളിലെ സാഹിത്യ സമ്മേളനങ്ങളിലും കവിയരങ്ങുകളിലും സജീവ സാന്നിധ്യം. പിന്നോക്ക സമുദായംഗമായ സുന്ദറ കൂലിപ്പണിക്കാരായ അയിത്ത-ബെള്ളച്ചി (ഇരുവരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല) ദമ്പതികളുടെ മകനായി 1971 നവംബര്‍ 14ന് ജനിച്ചു. ഭാര്യ: ശ്രീജ (അങ്കന്‍വാടി വര്‍ക്കര്‍). മകന്‍: സവന്‍ എസ്.ബി. (അഞ്ചാം തരം വിദ്യാര്‍ത്ഥി). മലയാള കവി കൃഷ്ണന്‍ നടുവലത്തിനെയും പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തിട്ടുണ്ട്. എഴുത്തുകാരായ പ്രാപ്പൊയില്‍ നാരായണന്‍, രാധാകൃഷ്ണ ഉളിയത്തടുക്ക, രവീന്ദ്രന്‍ പാടി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Related Articles
Next Story
Share it