ദ്രൗപതി മുര്‍മു രാഷ്ട്രപതിയായി അധികാരമേറ്റു
ന്യൂഡല്‍ഹി: രാജ്യം പുതിയൊരു ചരിത്രത്തിന് സാക്ഷിയായി. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10.15ന് പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് എം.വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദ്രൗപതി മുര്‍മുവിന് കസേര ഒഴിഞ്ഞുകൊടുത്തു. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ള, പ്രധാനമന്ത്രി നരേന്ദ്രമോദി, മന്ത്രിമാര്‍ അടക്കമുള്ളവര്‍ സംബന്ധിച്ചു. രാജ്യമേല്‍പിച്ച വിശ്വാസമാണ് തന്റെ ശക്തിയെന്നും ദളിതുകള്‍ക്കും സ്വപ്‌നം കാണാമെന്നതിന്റെ തെളിവാണ് […]

ന്യൂഡല്‍ഹി: രാജ്യം പുതിയൊരു ചരിത്രത്തിന് സാക്ഷിയായി. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10.15ന് പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് എം.വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദ്രൗപതി മുര്‍മുവിന് കസേര ഒഴിഞ്ഞുകൊടുത്തു. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ള, പ്രധാനമന്ത്രി നരേന്ദ്രമോദി, മന്ത്രിമാര്‍ അടക്കമുള്ളവര്‍ സംബന്ധിച്ചു.
രാജ്യമേല്‍പിച്ച വിശ്വാസമാണ് തന്റെ ശക്തിയെന്നും ദളിതുകള്‍ക്കും സ്വപ്‌നം കാണാമെന്നതിന്റെ തെളിവാണ് തന്റെ പദവിയെന്നും സത്യപ്രതിജ്ഞക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.
'പ്രാഥമിക വിദ്യാഭ്യാസം പോലും സ്വപ്‌നം കണ്ടിരുന്ന തലമുറയായിരുന്നു തന്റേത്. ഒഡീഷയിലെ ഒരു ചെറു ഗ്രാമത്തില്‍ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച തനിക്ക് ഈ പദവിയില്‍ എത്താന്‍ കഴിയുമെങ്കില്‍ അതുതന്നെയാണ് ഭാരതത്തിന്റെ ജനാധിപത്യത്തിന്റെ വിജയം. വനിതാ ശാക്തീകരണമാകും തന്റെ ലക്ഷ്യം. ദളിത് ഉന്നമനത്തിന് വേണ്ടിയും പ്രവര്‍ത്തിക്കും. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാകും. രാജ്യം അര്‍പ്പിച്ച വിശ്വാസമാണ് തന്റെ ശക്തി. അംബേദ്ക്കറുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കും'-രാഷ്ട്രപതി പറഞ്ഞു.
ചരിത്രത്തില്‍ ആദ്യമായി ആദിവാസി വനിത രാജ്യത്തിന്റെ പ്രഥമ പൗരയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ഈ 75-ാമത് വാര്‍ഷികവേളയില്‍ അതൊരു പുതിയ ചരിത്രം കൂടിയായി.