നാടക കലാകാരന്‍ കെ. കുമാരന്‍ നായര്‍ അന്തരിച്ചു

പെരിയ: നാടക കലാകാരന്‍ ചാലിങ്കാല്‍ കല്ലുമാളത്തിലെ കെ. കുമാരന്‍ നായര്‍ (71) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സി.പി.എമ്മിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന കെ. കുമാരന്‍ നായര്‍ പാര്‍ട്ടി സമ്മേളനങ്ങളുടെ ഭാഗമായും മറ്റും സംഘടിപ്പിച്ച നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പാട്ട ബാക്കി, ദൈവത്തിന് ഒരു സെന്റ് ഭൂമി തുടങ്ങിയവ അഭിനയിച്ച നാടകങ്ങളില്‍ ചിലതാണ്. ഹാസ്യ കഥാ പാത്രങ്ങളെയാണ് കൂടുതലും അവതരിപ്പിച്ചത്. ചിത്രകാരി അമ്മാളു അമ്മയാണ് ഭാര്യ. മക്കള്‍: മാധ്യമപ്രവര്‍ത്തകന്‍ ടി.കെ പ്രഭാകരകുമാര്‍, ശ്രീകല കെ.ടി. മരുമക്കള്‍: […]

പെരിയ: നാടക കലാകാരന്‍ ചാലിങ്കാല്‍ കല്ലുമാളത്തിലെ കെ. കുമാരന്‍ നായര്‍ (71) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സി.പി.എമ്മിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന കെ. കുമാരന്‍ നായര്‍ പാര്‍ട്ടി സമ്മേളനങ്ങളുടെ ഭാഗമായും മറ്റും സംഘടിപ്പിച്ച നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പാട്ട ബാക്കി, ദൈവത്തിന് ഒരു സെന്റ് ഭൂമി തുടങ്ങിയവ അഭിനയിച്ച നാടകങ്ങളില്‍ ചിലതാണ്. ഹാസ്യ കഥാ പാത്രങ്ങളെയാണ് കൂടുതലും അവതരിപ്പിച്ചത്. ചിത്രകാരി അമ്മാളു അമ്മയാണ് ഭാര്യ. മക്കള്‍: മാധ്യമപ്രവര്‍ത്തകന്‍ ടി.കെ പ്രഭാകരകുമാര്‍, ശ്രീകല കെ.ടി. മരുമക്കള്‍: എം. രാധാമണി, രവീന്ദ്രന്‍. സഹോദരങ്ങള്‍: പരേതനായ കെ. മുത്തു നായര്‍, അമ്പു.

Related Articles
Next Story
Share it