എസ്ഡിപിഐയെ തെരുവില്‍ നേരിടാന്‍ ഭയപ്പെടുന്ന ആര്‍എസ്എസ് പാര്‍ലമെന്റിലും ഭയപ്പെടുന്ന കാലം വിദൂരമല്ല: ഡോ: തസ്ലിം റഹ്‌മാനി

വള്ളികുന്ന്: എസ്ഡിപിഐ പാര്‍ലമെന്റിലെത്തുന്ന കാലം വിദൂരമല്ലെന്ന് മലപ്പുറം ലോക്‌സഭ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഡോ: തസ്ലിം റഹ്‌മാനി. എസ്ഡിപിഐയെ തെരുവില്‍ നേരിടാന്‍ ഭയപ്പെടുന്ന ആര്‍എസ്എസ് പാര്‍ലമെന്റിലും എസ്ഡിപിഐ ഭയപ്പെടുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു. വള്ളിക്കുന്ന് മണ്ഡലത്തിലെ പര്യടന പൊതുയോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുഡിഎഫിനെയും എല്‍ഡിഎഫിനേയും വിലക്കുവാങ്ങിക്കൊണ്ടിരിക്കുന്ന ആര്‍എസ്എസ്സിനെ താലോലിക്കുന്ന നയമാണ് ഇരുകൂട്ടരും സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഫാഷിസ്റ്റുകള്‍ക്കെതിരെ ഇവര്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നത്. ഇന്ത്യാ രാജ്യത്ത് പ്രതീക്ഷയുടെ പുതുനാമ്പുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. അത് എസ്ഡിപിഐയുടേത് മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. […]

വള്ളികുന്ന്: എസ്ഡിപിഐ പാര്‍ലമെന്റിലെത്തുന്ന കാലം വിദൂരമല്ലെന്ന് മലപ്പുറം ലോക്‌സഭ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഡോ: തസ്ലിം റഹ്‌മാനി. എസ്ഡിപിഐയെ തെരുവില്‍ നേരിടാന്‍ ഭയപ്പെടുന്ന ആര്‍എസ്എസ് പാര്‍ലമെന്റിലും എസ്ഡിപിഐ ഭയപ്പെടുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു. വള്ളിക്കുന്ന് മണ്ഡലത്തിലെ പര്യടന പൊതുയോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

യുഡിഎഫിനെയും എല്‍ഡിഎഫിനേയും വിലക്കുവാങ്ങിക്കൊണ്ടിരിക്കുന്ന ആര്‍എസ്എസ്സിനെ താലോലിക്കുന്ന നയമാണ് ഇരുകൂട്ടരും സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഫാഷിസ്റ്റുകള്‍ക്കെതിരെ ഇവര്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നത്. ഇന്ത്യാ രാജ്യത്ത് പ്രതീക്ഷയുടെ പുതുനാമ്പുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. അത് എസ്ഡിപിഐയുടേത് മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സമിതി അംഗം പ്രെഫ. പി.കോയ, സംസ്ഥാന സമിതി അംഗം അഡ്വ. റഹിം, ജില്ലാ സെക്രട്ടറി മുസ്തഫ പാമങ്ങാടന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹമീദ് പരപ്പനങ്ങാടി, ഷറഫു പള്ളിക്കല്‍, മജീദ് മൂന്നിയൂര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം പര്യടനത്തില്‍ പങ്കെടുത്തു.

Related Articles
Next Story
Share it