ഡോ. ശുഹൈബ്: ആതുര സേവന രംഗത്തെ വേറിട്ട മാതൃക

കഴിഞ്ഞയാഴ്ച കുമ്പടാജ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോയപ്പോഴാണ് നയന മനോഹരമായ കാഴ്ച കാണാനിടയായത്. പഴയ കെട്ടിടത്തില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറിയ ആരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് വാഹനങ്ങള്‍ നീണ്ട നിരയില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അകത്താണെങ്കില്‍ അസാധാരണ ജനങ്ങള്‍. ഹൈടെക് ആസ്പത്രിയില്‍ എത്തിയ പ്രതീതി. നാട് മാറിയിരിക്കുന്നു. പരിചിതരും അപരിചിതരുമായ നിരവധി രോഗികള്‍. അയല്‍ നാടുകളില്‍ നിന്ന് വന്നവരാണ് അധികവും. ആരോഗ്യ കേന്ദ്രത്തിന് ചുറ്റുമുള്ള പൂന്തോട്ടം കണ്‍കുളിരേകുന്നു. ആകര്‍ഷണീയമായ പച്ചക്കറി കൃഷി മറ്റൊരു ഭാഗത്ത്. അകത്ത് നിറയെ പൂച്ചെടികള്‍. […]

കഴിഞ്ഞയാഴ്ച കുമ്പടാജ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോയപ്പോഴാണ് നയന മനോഹരമായ കാഴ്ച കാണാനിടയായത്. പഴയ കെട്ടിടത്തില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറിയ ആരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് വാഹനങ്ങള്‍ നീണ്ട നിരയില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അകത്താണെങ്കില്‍ അസാധാരണ ജനങ്ങള്‍. ഹൈടെക് ആസ്പത്രിയില്‍ എത്തിയ പ്രതീതി. നാട് മാറിയിരിക്കുന്നു.
പരിചിതരും അപരിചിതരുമായ നിരവധി രോഗികള്‍. അയല്‍ നാടുകളില്‍ നിന്ന് വന്നവരാണ് അധികവും. ആരോഗ്യ കേന്ദ്രത്തിന് ചുറ്റുമുള്ള പൂന്തോട്ടം കണ്‍കുളിരേകുന്നു. ആകര്‍ഷണീയമായ പച്ചക്കറി കൃഷി മറ്റൊരു ഭാഗത്ത്. അകത്ത് നിറയെ പൂച്ചെടികള്‍. ഈ മാറ്റത്തിന് പിന്നിലെ ചാല ശക്തിയാരെന്നറിഞ്ഞപ്പോള്‍ മനം തളിരിതമായി. കുമ്പഡാജെ പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസറായ ഡോ. സയ്യിദ് കെ.എസ്. ശുഹൈബ് തങ്ങളാണ് ഈ മാറ്റത്തിന് പിന്നില്‍.
ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിര്‍വ്വഹിക്കുന്നതോടൊപ്പം സമൂഹത്തെ സംസ്‌കരിക്കുകയാണ് തങ്ങള്‍. ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം പ്രകൃതിയെ എങ്ങനെ സ്‌നേഹിക്കണമെന്നും കാണിച്ച് തരുന്നു.
ആരോഗ്യ കേന്ദ്രത്തിലെത്തുന്നവരുടെ മനസ്സ് കുളിരണിയാന്‍ പരിസരം സജ്ജമാക്കുകയും ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തി കേന്ദ്രത്തിന്റെ മാഹാത്മ്യം ആസ്വദിക്കും വിധത്തില്‍ പരിണമിപ്പിക്കുകയും ചെയ്യുന്നതില്‍ ഡോക്ടര്‍ നടത്തിയ പ്രവര്‍ത്തനം ശ്ലാഘനീയമാണ്.
കുമ്പഡാജെ ഗ്രാമ പഞ്ചായത്തിലും പരിസര നിവാസികള്‍ക്കും പ്രതീക്ഷയും അഭയവുമാണ് ഡോ.സയ്യിദ് കെ.എസ്.ശുഹൈബ് തങ്ങള്‍.കേരള-കര്‍ണാടക കരയുടെ ആത്മീയ നേതൃത്വമായ കുമ്പോല്‍ തറവാട്ടില്‍ പിറന്ന ഈ യുവ ഡോക്ടര്‍ മലയോരക്കാരുടെ പ്രതീക്ഷയായി മാറുകയാണ്. മുമ്പിലെത്തുന്ന രോഗിക്ക് കേവലം മരുന്ന് കുറിച്ച് നല്‍കുക മാത്രമല്ല, സാന്ത്വന വാക്കുകള്‍ നല്‍കി ആശ്വാസിപ്പിക്കുകയാണ് അദ്ദേഹം.
കുമ്പഡാജ പി.എച്ച്.സിയെ ജനകീയമാക്കുന്നതിലെ മുഖ്യ ഘടകം ഡോ.സയ്യിദ് കെ.എസ്.ശുഹൈബ് തങ്ങളാണ്. ചികിത്സയില്‍ ഡോ. ശുഹൈബ് തങ്ങളുടെ കൈപുണ്യം അറിഞ്ഞവരാണ് നാട്ടുകാര്‍.
ആരോഗ്യ മേഖല സമ്പുഷ്ഠമാക്കാന്‍ നിരന്തരം ജനങ്ങളെ ബോധവത്കരിക്കാനും ഡോ. ശുഹൈബ് തങ്ങള്‍ സമയം കണ്ടെത്തുന്നു. മത-സാമൂഹിക-രാഷ്ട്രീയ-സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ആരോഗ്യ ക്യാമ്പുകളില്‍ നിറസാന്നിധ്യമാണ് അദ്ദേഹം. ഡോക്ടര്‍ എന്നതിലുപരി കര്‍മ്മനിരതനായ ആരോഗ്യ പ്രവര്‍ത്തകനാണ് ഡോ.സയ്യിദ് ശുഹൈബ് തങ്ങള്‍.
കുമ്പടാജ പി.എച്ച്.സിയുടെ മുഖച്ഛായ മാറ്റുന്നതില്‍ ഡോക്ടര്‍ നിര്‍വ്വഹിച്ച പരിശ്രമം നിസ്തുലമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസോളിഗെ പറഞ്ഞു. എന്‍.എച്ച്.എമ്മിന്റ ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചെടുക്കാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. പി.എസ്.സി സ്റ്റാഫുകളെ നിലനിര്‍ത്തി പേരും പെരുമയുമുള്ള പി.എച്ച്.സിയാക്കി കുമ്പഡാജയിലെ ആരോഗ്യ കേന്ദ്രത്തെ മാറ്റാന്‍ സാധിച്ചു.
കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ മകനാണ് ഡോ.സയ്യിദ് ശുഹൈബ് തങ്ങള്‍. ചെമനാട് ജമാഅത്ത് സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി പഠനത്തിന് ശേഷം മംഗലാപുരം യെനപ്പോയ മെഡിക്കല്‍ കോളേജില്‍ നിന്നാണ് ബിരുദമെടുത്തത്.
പിതാവും പിതൃസഹോദരന്മാരായ സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെയും ഡോ.സയ്യിദ് സിറാജുദ്ധീന്‍ തങ്ങളുടെയും പ്രചോദനമാണ് മെഡിക്കല്‍ പഠനത്തിലെത്തിച്ചത്. എം.ബി.ബി.എസ് പഠനത്തിന് ശേഷം കുണിയയില്‍ സ്വകാര്യ ക്ലിനിക് ആരംഭിച്ചു.
2011ല്‍ കുമ്പളയിലെ ഗവ. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക സര്‍വ്വീസില്‍ നിയമിതനായി. ഒപ്പം ബന്തിയോട്ട് സ്വകാര്യ ക്ലിനിക്കിലും സേവനം ചെയ്തു. 2017 മുതല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം ലഭിച്ച തങ്ങള്‍ കുമ്പടാജെ പി.എച്ച്.സിയെയാണ് തിരഞ്ഞെടുത്തത്.
പിതൃസഹോദരന്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ നിര്‍ദ്ദേശപ്രകാരമാണ് കുമ്പഡാജെ തിരഞ്ഞെടുത്തത്. കുഞ്ഞിക്കോയ തങ്ങള്‍ നല്‍കിയ പ്രതീക്ഷ അനുഭവിച്ചറിഞ്ഞ സന്തുഷ്ടതയിലാണ് ഡോ. ശുഹൈബ്.
കൊറോണ, ഡെങ്കിപ്പനി പോലെയുള്ള പകര്‍ച്ച വ്യാധികളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കാന്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് സേവനം ചെയ്യുന്ന ഡോ. ശുഹൈബിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്നതില്‍ സംശയമില്ല.

Related Articles
Next Story
Share it