ഡോ. ശൈഖ് ശുഹൈബ് ആലം കീളക്കര: കാസര്‍കോടിന്റെ മരുമകന്‍

ജാമിഅ സഅദിയ്യയുടെ സമ്മേളന വിശേഷങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കിയ സ്പഷ്യല്‍ പത്രത്തില്‍ നിന്നാണ് ഡോ. ശുഹൈബ് ആലം അല്‍ ഖാദിരിയെ വായിച്ചത്. ഈമാനിക തേജസ്സില്‍ പ്രസന്നമായ അവിടത്തെ പൂമുഖം കാണാനും പുണ്യകരം പിടിച്ച് അനുഗ്രഹം വാങ്ങാനുമുള്ള ആഗ്രഹം മനസ്സില്‍ മൊട്ടിട്ടു. നാലഞ്ച് വര്‍ഷം മുമ്പ് മുഹറം 9ന് കാഞ്ഞങ്ങാട് അലാമിപ്പള്ളിക്ക് സമീപത്തുള്ള വീട്ടിലേക്ക് സ്‌നേഹിതന്മാരായ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി, ശിഹാബ് സഖാഫി തട്ടുമ്മല്‍ എന്നിവരോടൊത്ത് പോകാനിടയായി. വീട്ടിലുണ്ടായിരുന്ന ഖാദിം സയ്യിദ് ഹാമിദ് തങ്ങളെ പരിചയപ്പെടുത്തി. ജലാലിയ്യ […]

ജാമിഅ സഅദിയ്യയുടെ സമ്മേളന വിശേഷങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കിയ സ്പഷ്യല്‍ പത്രത്തില്‍ നിന്നാണ് ഡോ. ശുഹൈബ് ആലം അല്‍ ഖാദിരിയെ വായിച്ചത്. ഈമാനിക തേജസ്സില്‍ പ്രസന്നമായ അവിടത്തെ പൂമുഖം കാണാനും പുണ്യകരം പിടിച്ച് അനുഗ്രഹം വാങ്ങാനുമുള്ള ആഗ്രഹം മനസ്സില്‍ മൊട്ടിട്ടു.
നാലഞ്ച് വര്‍ഷം മുമ്പ് മുഹറം 9ന് കാഞ്ഞങ്ങാട് അലാമിപ്പള്ളിക്ക് സമീപത്തുള്ള വീട്ടിലേക്ക് സ്‌നേഹിതന്മാരായ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി, ശിഹാബ് സഖാഫി തട്ടുമ്മല്‍ എന്നിവരോടൊത്ത് പോകാനിടയായി.
വീട്ടിലുണ്ടായിരുന്ന ഖാദിം സയ്യിദ് ഹാമിദ് തങ്ങളെ പരിചയപ്പെടുത്തി. ജലാലിയ്യ റാത്തീബ് മജ്‌ലിസ് കഴിഞ്ഞ് സന്ദര്‍ശകരെ സ്വീകരിക്കുന്ന സമയത്തായിരുന്നു ഞങ്ങളെത്തിയത്. അനുഗ്രഹീത കരം പിടിച്ച് ചുംബിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ മനം തളരിതമായി.
കുട്ടിക്കാലത്ത് മനസ്സില്‍ മൊട്ടിട്ട ആഗ്രഹം സാഫല്യമായ ധന്യ മുഹൂര്‍ത്തമായിരുന്നു അത്. ഹാമിദ് തങ്ങളോട് പ്രാരംഭ പ്രാര്‍ത്ഥന നിര്‍വ്വഹിക്കാന്‍ പറഞ്ഞു.
ദുആ കഴിഞ്ഞ ഉടനെ ജലാലിയ്യ റാത്തീബിന്റെ ഇജാസത്ത് നല്‍കി. സ്വജീവിതത്തില്‍ പതിവാക്കാനും സമൂഹത്തില്‍ വ്യാപിക്കാനുള്ള അനുവാദവും നല്‍കി ദുആ ചെയ്ത് തന്നു.
റാത്തീബിന്റെ ശര്‍ത്തുകള്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞുതരുമ്പോള്‍ സാകൂതം കേള്‍ക്കുകയും പകര്‍ത്തിവെക്കുകയും ചെയ്ത ജീവിതത്തിലെ അവിസ്മരണീയ രംഗങ്ങള്‍ ശൈഖിന്റെ വഫാത്ത് വാര്‍ത്ത കേട്ടപ്പോള്‍ മനസ്സില്‍ മിന്നി.
ഇന്ത്യക്കകത്തും പുറത്തും പ്രസിദ്ധനായ ആത്മീയ പണ്ഡിതനും സൂഫിവര്യനുമാണ് ശൈഖ് ശുഹൈബ് ആലം തങ്ങള്‍.
ജലാലിയ്യ റാത്തീബിന്റെ വിശ്വോത്തര പ്രചാരകനും ഖാദിരിയ്യ ത്വരീഖത്തിന്റെ അമീറുമാണ് അവര്‍.
കുമ്പോല്‍ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങളുടെ ശൈഖും ജാമിഅ സഅദിയ്യയുമായും നൂറുല്‍ ഉലമ എം.എ. ഉസ്താദുമായും അഭേദ്യ ബന്ധം സ്ഥാപിക്കുകയും ചെയ്ത വ്യക്തിത്വവുമാണ് ശുഹൈബ് ആലം തങ്ങള്‍.
മതപ്രബോധന രംഗത്ത് ആഗോള തലത്തില്‍ ശ്രദ്ധേയനായ ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനുമാണ് അദ്ദേഹം.
അഫ്‌ളലുല്‍ ഉലമ അല്‍ ഹാജ് ശൈഖ് നായകം ഹസ്‌റത്ത് ഡോ. തൈക്കാ ശുഹൈബ് ആലിം അല്‍ സ്വിദ്ദീഖി എന്നാണ് പൂര്‍ണ്ണനാമം.
ഇസ്ലാമിക റിപ്പബ്ലിക്കിലെ ഒന്നാം ഖലീഫ സയ്യിദുനാ അബൂബക്കര്‍ സ്വിദ്ദീഖ്(റ)വിന്റെ കുടുംബ പരമ്പരയാണ് ഡോ. ശൈഖ് ശുഹൈബ് ആലിമിന്റേത്.
1930 ജൂലൈ 29ന് കീളക്കരയിലാണ് ജനനം. തൈയ്ക്കാ അഹ്‌മദ് അബ്ദുല്‍ഖാദര്‍ ആലിം (1976ല്‍ വഫാത്ത്) ആണ് പിതാവ്.
വല്യുപ്പ ശൈഖ് ഷാഹുല്‍ ഹമീദ് പണ്ഡിതനും മതപ്രബോധകനുമായിരുന്നു. ജന്നത്തുല്‍ മുഅല്ലയിലാണ് അന്ത്യവിശ്രമം. സൂഫിവര്യനായ അബ്ദുല്‍ ഖാദര്‍ ആലിം, ഇമാം അല്‍ അറൂസ് മാപ്പിള ലബ്ബല്‍ ആലിം സയ്യിദ് മുഹമ്മദ് എന്നിവര്‍ ശുഹൈബ് തങ്ങളുടെ വല്യുപ്പമാരില്‍ പ്രധാനികളാണ്. അറൂസിയ്യത്തുല്‍ ഖാദിരിയ്യ എന്നാണ് ശൈഖ് ഇമാം മാപ്പിള ലബ്ബ ആലിം സാഹിബിനെ അറിയപ്പെട്ടത്.
'ശൈഖ് നായകം' എന്ന പേരിലാണ് കുടുംബം അറിയപ്പെട്ടത്.
മുഹമ്മദ് ഇബ്രാഹിന്റെ മകള്‍ സയ്യിദ ആമിന ബീവിയാണ് ശുഹൈബ് ആലിമിന്റെ ഭാര്യ.
തൈകാ അബൂഅയ്യൂബ്, തൈക്കാ അഹമ്മദ് നാസിര്‍, തൈകാ അബ്ദുറഹ്‌മാന്‍, തൈകാ അഹമദ് നുവൈല്‍ ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍, മുഹമ്മദ് സ്വദഖ, അഹ്‌മദ് സുലൈമാന്‍, ആയിഷ, അസ്മാ, ഖദീജ എന്നിവര്‍ മക്കളാണ്.
കീളക്കരയിലും കാസര്‍കോട് കാഞ്ഞങ്ങാട്ടുമായി രണ്ട് ഭാര്യമാരുണ്ട്.
തൈക്കാ അഹമ്മദ് മുസ്തഫ, തൈക്കാ സിത്തി ആലിയ എന്നിവര്‍ സഹോദരങ്ങളാണ്. കീളക്കരയിലെ അറൂസിയ മദ്രസയില്‍ സ്വപിതാവില്‍ നിന്നാണ് മതപഠനം. പരമ്പരാഗത പാഠ്യപദ്ധതി പൂര്‍ത്തിയാക്കിയ ശേഷം ദക്ഷിണേന്ത്യയിലെ അല്‍ ബാഖിയാത്ത് സ്വാലിഹാത്ത്, ജമാലിയ അറബിക് കോളേജ്, ദയൂബന്ദ് ദാറുല്‍ ഉലൂം, ജാമിഅ മില്ലിയ ഇസ്ലാമിയ തുടങ്ങിയ കോളേജുകളില്‍ ഉപരി പഠനം നടത്തി.
കൊളംബിയയിലെ സിലോണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് അൃമയശര, അൃംശ മിറ ജലൃശെമി ശി ടമൃമിറശയ മിറ ഠമാശഹ ചമറൗ (അറബി, അര്‍വി, പേര്‍ഷ്യന്‍, സരന്ദീപിലും തമിഴ്‌നാട്ടിലും) എന്ന പ്രബന്ധത്തില്‍ പി.എച്ച്.ഡി. എടുത്തു.
1994 മെയ് 7ന് ഇന്ത്യന്‍ പ്രസിഡണ്ട് ശങ്കര്‍ ദയാല്‍ ശര്‍മ്മയില്‍ നിന്ന് മികച്ച അറബി പണ്ഡിതനുള്ള ദേശീയ അവാര്‍ഡ് സ്വീകരിച്ചു. തമിഴ് മുസ്ലിം പണ്ഡിതരില്‍ പ്രസ്തുത അവാര്‍ഡ് വാങ്ങുന്ന പ്രഥമ വ്യക്തിത്വവുമാണ് ശുഹൈബ് ആലിം.
അല്‍ മദ്രസത്തുല്‍ അറൂസിയ്യയിലാണ് അധ്യാപനത്തിന് തുടക്കം.
ഖാദിരിയ്യ ത്വരീഖത്തിന്റെ സൗത്ത് ഏഷ്യയിലെയും ജലാലിയ്യ റാത്തീബിന്റെ ലോകത്തിന്റെ നേതാവുമാണ് ശുഹൈബ് ആലം.
ജോര്‍ദ്ദാന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രിന്‍സ് അല്‍വാലിദ് ബിന്‍ തലാല്‍ സെന്റര്‍ ഫോര്‍ മുസ്ലിം-ക്രിസ്ത്യന്‍ അണ്ടര്‍ സ്റ്റാന്‍ഡിംഗും ജോര്‍ദാനിലെ റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്ററും ചേര്‍ന്ന് 2013ല്‍ ഏറ്റവും സ്വാധീനമുള്ള ലോക പ്രശസ്തരായ 500 പണ്ഡിതന്മാരില്‍ ഡോ. ശുഹൈബ് ആലിമിന്റെ പേരും ഇടം നേടി.
തമിഴ് സ്റ്റേറ്റ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ രക്ഷാധികാരി, മദ്രസത്തുല്‍ അറൂസിയ്യ മാനേജിംഗ് ഡയരക്ടര്‍, ചെന്നൈ ശീതക്കാവി ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ഡയരക്ടര്‍, നിരവധി പള്ളകളുടെ രക്ഷാധികാരി എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചു.
അറബി തമിഴ് സാഹിത്യത്തില്‍ അഗ്രഗണ്യനായിരുന്നു. നാല് പ്രധാന കൃതികളും 7 ചെറിയ കൃതികളും രചിച്ചിട്ടുണ്ട്. അല്‍ മുന്‍ജിയാത്ത് കിതാബിന്റെ മുസന്നിഫാണ്.തമിഴ്, അറബി, ഫാരിസി, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു തുടങ്ങിയ ഭാഷയുള്‍പ്പെടെ 11 ഭാഷകളില്‍ പരിജ്ഞാനമുണ്ടായിരുന്ന ബഹുഭാഷാ പണ്ഡിതനാണ് ഡോ. ശൈഖ് ശുഹൈബ് ആലം.
ഹസ്‌റത്ത് തൈക്കാ അഹ്‌മദ് അബ്ദുല്‍ ഖാദര്‍ സിദ്ദീഖി, ശൈഖ് ഹസ്‌റത്ത് അബ്ദുല്‍ ഖാദര്‍ ഖസ്താനി എന്നിവര്‍ ഉസ്താദുമാരില്‍ പ്രധാനികളാണ്.

Related Articles
Next Story
Share it