ഡോ. ഷാജിര്‍ ഗഫാര്‍ കേരള ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: വി.പി.എസ്. ഹെല്‍ത്ത്‌കെയര്‍ ദുബായ് ആന്റ് നോര്‍ത്തേണ്‍ എമിറേറ്റ്‌സ് സി.ഇ.ഒയും കാസര്‍കോട് സ്വദേശിയുമായ ഡോ. ഷാജിര്‍ ഗഫാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാജ്ഭവനിലെത്തിയാണ് ഡോ. ഷാജിര്‍ ഗഫാറും വി.പി.എസ്. ഹെല്‍ത്ത് കെയര്‍ ഇന്ത്യാ ഓപറേഷന്‍സ് ഹെഡ് ഹാഫിസലി ഉള്ളത്തും ഗവര്‍ണറെ സന്ദര്‍ശിച്ചത്. ആര്‍.ഇ.സിയില്‍ നിന്ന് വിരമിച്ച ചൗക്കി കമ്പാര്‍ റോഡിലെ പ്രൊഫ. കെ.കെ. അബ്ദുല്‍ ഗഫാറിന്റെ മകനാണ് ഡോ. ഷാജിര്‍. വി.പി.എസ്. ഹെല്‍ത്ത് കെയറിന്റെ പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും ഡോ. […]

തിരുവനന്തപുരം: വി.പി.എസ്. ഹെല്‍ത്ത്‌കെയര്‍ ദുബായ് ആന്റ് നോര്‍ത്തേണ്‍ എമിറേറ്റ്‌സ് സി.ഇ.ഒയും കാസര്‍കോട് സ്വദേശിയുമായ ഡോ. ഷാജിര്‍ ഗഫാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാജ്ഭവനിലെത്തിയാണ് ഡോ. ഷാജിര്‍ ഗഫാറും വി.പി.എസ്. ഹെല്‍ത്ത് കെയര്‍ ഇന്ത്യാ ഓപറേഷന്‍സ് ഹെഡ് ഹാഫിസലി ഉള്ളത്തും ഗവര്‍ണറെ സന്ദര്‍ശിച്ചത്.
ആര്‍.ഇ.സിയില്‍ നിന്ന് വിരമിച്ച ചൗക്കി കമ്പാര്‍ റോഡിലെ പ്രൊഫ. കെ.കെ. അബ്ദുല്‍ ഗഫാറിന്റെ മകനാണ് ഡോ. ഷാജിര്‍.
വി.പി.എസ്. ഹെല്‍ത്ത് കെയറിന്റെ പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും ഡോ. ഷാജിര്‍ ഗഫാറില്‍ നിന്ന് കേട്ടറിഞ്ഞ ഗവര്‍ണര്‍ ആരോഗ്യമേഖലയില്‍ വി.പി.എസ്. ഗ്രൂപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വലിയ സന്തുഷ്ഠി പ്രകടിപ്പിക്കുകയും ആശംസ അറിയിക്കുകയും ചെയ്തു.

Related Articles
Next Story
Share it