ഡോ.സയ്യദ് മുഹമ്മദ് അന്തരിച്ചു

ചട്ടഞ്ചാല്‍: ബെണ്ടിച്ചാല്‍ സ്വദേശിയും കോഴിക്കോട് കിംസ് ഹോസ്പിറ്റല്‍ ഡയറക്ടറുമായ ഡോ. സയ്യദ് മുഹമ്മദ് അജ്മാന്‍ (75) അന്തരിച്ചു. പരേതരായ ഡോ. സയ്യദ് അബ്ദുള്ള പൂക്കുഞ്ഞി-ആസ്യമ്മ ദമ്പതികളുടെ മകനാണ്. ഡോ. സയ്യദ് മുഹമ്മദ് 1972 മുതല്‍ 1975 വരെ മാലിക്ക് ദിനാര്‍ ആസ്പത്രിയില്‍ സേവനമനുഷ്ഠിച്ചിരുന്നു. 1975 ല്‍ ദുബൈയിലെ ഇറാന്‍ ആസ്പത്രിയില്‍ ഡോക്ടറായിരുന്ന അദ്ദേഹം പിന്നീട് അജ്മാനില്‍ സ്വന്തമായി അല്‍-സലാം ക്ലിനിക്ക് തുടങ്ങി. എം.പി വീരേന്ദ്രകുമാറിന്റെ ഉറ്റ സുഹൃത്തായിരുന്നു. നാട്ടിലെ നിര്‍ധനകുടുംബങ്ങളിലെ രോഗികളെ അവരുടെ ജീവിതാവസ്ഥ മനസിലാക്കി സഹായിക്കാന്‍ […]

ചട്ടഞ്ചാല്‍: ബെണ്ടിച്ചാല്‍ സ്വദേശിയും കോഴിക്കോട് കിംസ് ഹോസ്പിറ്റല്‍ ഡയറക്ടറുമായ ഡോ. സയ്യദ് മുഹമ്മദ് അജ്മാന്‍ (75) അന്തരിച്ചു. പരേതരായ ഡോ. സയ്യദ് അബ്ദുള്ള പൂക്കുഞ്ഞി-ആസ്യമ്മ ദമ്പതികളുടെ മകനാണ്. ഡോ. സയ്യദ് മുഹമ്മദ് 1972 മുതല്‍ 1975 വരെ മാലിക്ക് ദിനാര്‍ ആസ്പത്രിയില്‍ സേവനമനുഷ്ഠിച്ചിരുന്നു. 1975 ല്‍ ദുബൈയിലെ ഇറാന്‍ ആസ്പത്രിയില്‍ ഡോക്ടറായിരുന്ന അദ്ദേഹം പിന്നീട് അജ്മാനില്‍ സ്വന്തമായി അല്‍-സലാം ക്ലിനിക്ക് തുടങ്ങി. എം.പി വീരേന്ദ്രകുമാറിന്റെ ഉറ്റ സുഹൃത്തായിരുന്നു. നാട്ടിലെ നിര്‍ധനകുടുംബങ്ങളിലെ രോഗികളെ അവരുടെ ജീവിതാവസ്ഥ മനസിലാക്കി സഹായിക്കാന്‍ സന്‍മനസ് കാണിച്ച ജനകീയ ഡോക്ടര്‍ കൂടിയാണ് സയ്യദ് മുഹമ്മദ്.
ഭാര്യ: ജുബൈരി. മക്കള്‍: ഡോ. സുമൈറ, ഫയാസ്, ഡോ.ഷമീമ. മരുമക്കള്‍: ഷാന്‍ വില്‍, സാഹിര്‍, നൈല. സഹോദരങ്ങള്‍: സല്‍മാബി, സക്കീനാബി, സയ്യദ് ഇസ്മായില്‍, സയ്യദ് ഹനീഫ, സയ്യദ് അഷറഫ്, പരേതനായ സയ്യദ് സൈനുല്‍ ആബിദ്.

Related Articles
Next Story
Share it