കാസര്‍കോട്: കഴിഞ്ഞ ദിവസം അന്തരിച്ച കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ശ്വാസകോശ വിദഗ്ധന്‍ ഡോ. എ.എ അബ്ദുല്‍സത്താറിന്റെ ഭാര്യ ഷമീമ(46)യുടെ മയ്യത്ത് എരിയാല്‍ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി. അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. ഏതാനും മാസംമുമ്പ് മരിച്ച മകന് സഹല്റഹ്മാന്റെ ഖബറിനടുത്താണ് ഷമീമയുടേയും മയ്യത്ത് ഖബറടക്കിയത്. മെഡിക്കല്‍ വിദ്യാര്‍ത്ഥി സാബിത് റഹ്മാന്, വിദ്യാര്‍ത്ഥിനി ഹന ഫാത്തിമ എന്നിവര്‍ മറ്റു മക്കളാണ്. മൂടംബയലിലെ മുഹമ്മദ് കുഞ്ഞി ഹാജി എന്ന കുഞ്ഞിപ്പ ഹാജിയുടേയും മറിയുമ്മ ഹജ്ജുമ്മയുടേയും മകളാണ് ഷമീമ. ഹനീഫ്, റഫീഖ്, സാജിദ് എന്നിവര്‍ സഹോദരങ്ങളാണ്.