ഡോ.സാലിഹ് മുണ്ടോളിന്റെ സ്ഥാനം ജനഹൃദയങ്ങളിലാണ്...
സാലി ഡോക്ടറെ ഞാന്‍ കാണുന്നത് 1974 മുതലാണ്. ഉദുമ പള്ളത്തെ ആ വലിയ വീട്ടില്‍ ക്ലിനിക് നടത്തിയിരുന്ന ഡോക്ടര്‍ ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഞങ്ങളുടെ കുടുംബ ഡോക്ടറാണ്. അച്ഛന്‍ പറഞ്ഞതോര്‍മ്മയുണ്ട്, 'സാലി ഡോട്ടറെ കണ്ടാല്‍ കുറേ ഗുണോണ്ട്. പ്രധാനമായും ചെറിയ പൈസ മതി മരുന്നിന്, കൂടാതെ കുറേ വര്‍ത്താനം പറയും, നാട്ടുവിശേഷം ചോദിക്കും, പിന്നെ നല്ല കൈപ്പുണ്യവും'. ശരിക്കും സാലി ഡോക്ടര്‍ ആരായിരുന്നു ...? മെറിറ്റില്‍ പ്രവേശനം നേടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മോഡേണ്‍ മെഡിസിന് യോഗ്യത നേടിയ […]
സാലി ഡോക്ടറെ ഞാന്‍ കാണുന്നത് 1974 മുതലാണ്. ഉദുമ പള്ളത്തെ ആ വലിയ വീട്ടില്‍ ക്ലിനിക് നടത്തിയിരുന്ന ഡോക്ടര്‍ ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഞങ്ങളുടെ കുടുംബ ഡോക്ടറാണ്. അച്ഛന്‍ പറഞ്ഞതോര്‍മ്മയുണ്ട്, 'സാലി ഡോട്ടറെ കണ്ടാല്‍ കുറേ ഗുണോണ്ട്. പ്രധാനമായും ചെറിയ പൈസ മതി മരുന്നിന്, കൂടാതെ കുറേ വര്‍ത്താനം പറയും, നാട്ടുവിശേഷം ചോദിക്കും, പിന്നെ നല്ല കൈപ്പുണ്യവും'. ശരിക്കും സാലി ഡോക്ടര്‍ ആരായിരുന്നു ...? മെറിറ്റില്‍ പ്രവേശനം നേടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മോഡേണ്‍ മെഡിസിന് യോഗ്യത നേടിയ […]
സാലി ഡോക്ടറെ ഞാന്‍ കാണുന്നത് 1974 മുതലാണ്. ഉദുമ പള്ളത്തെ ആ വലിയ വീട്ടില്‍ ക്ലിനിക് നടത്തിയിരുന്ന ഡോക്ടര്‍ ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഞങ്ങളുടെ കുടുംബ ഡോക്ടറാണ്. അച്ഛന്‍ പറഞ്ഞതോര്‍മ്മയുണ്ട്, 'സാലി ഡോട്ടറെ കണ്ടാല്‍ കുറേ ഗുണോണ്ട്. പ്രധാനമായും ചെറിയ പൈസ മതി മരുന്നിന്, കൂടാതെ കുറേ വര്‍ത്താനം പറയും, നാട്ടുവിശേഷം ചോദിക്കും, പിന്നെ നല്ല കൈപ്പുണ്യവും'.
ശരിക്കും സാലി ഡോക്ടര്‍ ആരായിരുന്നു ...?
മെറിറ്റില്‍ പ്രവേശനം നേടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മോഡേണ്‍ മെഡിസിന് യോഗ്യത നേടിയ അപൂര്‍വ്വം ചില നാട്ടുകാരില്‍ ഒരാള്‍. അല്ലെങ്കില്‍ ആന്റിബയോട്ടിക് / ടോണിക്ക് വാങ്ങാന്‍ വരുന്ന രോഗികള്‍ക്ക് ഈന്തപ്പഴവും എള്ളും നിലക്കടലയും തേങ്ങപ്പൂളും (ബന്നങ്ങ) തേനും നിര്‍ദ്ദേശിക്കുന്ന തികഞ്ഞ പ്രകൃതി ചികിത്സകന്‍. അതുമല്ലെങ്കില്‍ മാവിന്റെയും പ്ലാവിന്റെയും താന്നിയുടെയും മുളയുടെയും വിത്തുകളുമായി ഒഴിഞ്ഞ പറമ്പുകളും കുന്നിന്‍ചെരിവുകളും തേടി പോകുന്ന തികഞ്ഞ പ്രകൃതി സ്‌നേഹി!
ഒരു മനുഷ്യനിലെ സകല നന്മകളും വിജ്ഞാനങ്ങളും കൗതുകങ്ങളും അതിലുപരി പ്രാപഞ്ചിക ചിന്തകളും നമുക്ക് സാലി ഡോക്ടറില്‍ ദര്‍ശിക്കാനാവും. ഓരോ മണല്‍ തരിയിലും കഴിഞ്ഞു പോയ കാലങ്ങളുടെ ചരിത്രവും സംസ്‌കാരങ്ങളുമുണ്ടെന്ന് വിശ്വസിച്ച ഡോക്ടര്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കച്ചവട സാധ്യതകള്‍ അറിയാത്ത 'നിഷ്‌കളങ്ക'നായിരുന്നു. ഒരേ കമ്പനിയുടെ വിലയേറിയ മരുന്നുകള്‍ ഒരു വര്‍ഷം തുടര്‍ച്ചയായി രോഗികള്‍ക്ക് എഴുതി കൊടുത്താല്‍ തനിക്കും ഭാര്യക്കും 'സ്വിറ്റ്‌സര്‍ലാന്റില്‍' ടൂര്‍ പക്കേജ് ലഭിക്കുമെന്ന സാമ്പത്തിക ശാസ്ത്രത്തിലൊന്നും ഡോക്ടര്‍ വിശ്വസിച്ചിരുന്നില്ല. 'ഫ്രീക്കന്‍' തലമുറയുടെ ഭാഷയില്‍ പറഞ്ഞാല്‍ ജീവിക്കാന്‍ അറിയാത്ത വിവരദോഷി..!
സാലിഹ് ഡോക്ടറെപോലെ എത്തിക്‌സും വാല്യൂസും മോറല്‍സും മുറുകെ പിടിച്ച നിസ്വാര്‍ത്ഥനായ ഒരു ഭിഷഗ്വരനെ സൃഷ്ടിക്കാനുള്ള പവിത്രതയും ആരോഗ്യവും ഇനി ഈ സമൂഹത്തിന് ഉണ്ടെന്ന് വിശ്വസിക്കാനാവില്ല. മിയാവാക്കിയുടെ ചെറുവന സങ്കല്‍പ്പവും വിത്ത് ബാങ്ക് ആശയവും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നമ്മുടെ നാട്ടില്‍ നടപ്പിലാക്കിയ 'ഇച്ചിരികിറുക്കുള്ള' ഡോക്ടറായിരുന്നു സാലിഹ് മുണ്ടോള്‍. ഇത്തരം ചെറിയ, വലിയ കിറുക്കുകളാണ് ലോകത്തെ മാറ്റി മറിച്ചതെന്നുള്ള വിസ്മയ ചിന്തയൊന്നും നമ്മുടെ ഇടയില്‍ ഇനിയും വേരോടിയിട്ടില്ല.
മുണ്ടോള്‍ ക്ലിനിക്കിനു മുന്നിലുള്ള റെയില്‍വെ ഭൂമിയില്‍ ഡോക്ടര്‍ നട്ടുവളര്‍ത്തിയ ചെറിയകാടുകള്‍ ഇതിലൂടെ സഞ്ചരിക്കുന്നവരോട് ഇനി ഡോക്ടറുടെ കഥ പറയും. ഈ മരങ്ങളുടെ തണലും സുഷുപ്തിയും നല്ലൊരു സൗഖ്യമായി നാടിന് അനുഭവപ്പെടുമെന്നതില്‍ സംശയമില്ല. 'ജീവനാണ് മരം' പരിസ്ഥിതി കൂട്ടായ്മ സാലി ഡോക്ടര്‍ ഉദുമയില്‍ നട്ട മരമടക്കം 786 മരങ്ങളുടെ സോഷ്യല്‍ ഓഡിറ്റിങ്ങ് നടത്തി സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്. ഗൂഗിള്‍ പ്ലാറ്റ്‌ഫോമില്‍ തയ്യാറാക്കിയ വിശദ വിവരങ്ങള്‍ അടങ്ങിയ രേഖയും അതിന് എട്ട് ക്ലസ്റ്ററുകളിലായി പ്രവര്‍ത്തിക്കാന്‍ തയ്യാറായ നാല്‍പ്പതോളം സന്നദ്ധ പ്രവര്‍ത്തകരും ഡോക്ടറുടെ നവീന പരിസ്ഥിതി ആശയം തീപന്തമായി കൊണ്ടു നടന്നവരുടെ ഹൃദയ വികാരവുമാണ് ഡോ.സാലി മുണ്ടോള്‍ എന്ന കാലത്തിന് മുമ്പേ സഞ്ചരിച്ച പരിസ്ഥിതിയുടെ ഉപാസകനുള്ള സ്മരണാഞ്ജലി. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഉദയമംഗലം റോഡിന് സമീപമുള്ള, ഡോക്ടര്‍ നട്ടുവളര്‍ത്തിയ പച്ചത്തുരുത്തിന് 'ഡോക്ടര്‍ സാലിഹ് മുണ്ടോള്‍ സ്മൃതിവനം'എന്ന് നാമകരണം ചെയ്യാനായത് അദ്ദേഹത്തിന് നല്‍കിയ വലിയൊരു അംഗീകാരമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സമയത്തെ പണമാക്കി മാറ്റാന്‍, ജീവിതം ആഡംബരമാക്കി മാറ്റാന്‍ ഒറ്റപ്പെടുന്നതും ഉള്‍വലിയുന്നതുമാണ് ആധുനിക ജീവിതമെന്ന് നമ്മെ പഠിപ്പിക്കുന്ന പുതിയ ലോക ക്രമത്തില്‍ സാലിഹ് ഡോക്ടറെ പോലെ ഒരാള്‍ ജീവിച്ചിരുന്നു എന്നു വിശ്വസിക്കാന്‍ വരും തലമുറ തയ്യാറായെന്ന് വരില്ല. ഈ അവിശ്വസിനീയത തന്നെയാണ് ഡോക്ടറുടെ വലുപ്പവും അംഗീകാരവും. മനുഷ്യസ്‌നേഹിയും നീതിമാനുമായ കര്‍മ്മയോഗിക്ക് പ്രപഞ്ച വിശാലതയുടെ സ്മരണാഞ്ജലി...