ഡോ. സാലിഹ് മുണ്ടോൾ അന്തരിച്ചു

ഉദുമ: ജനകീയ ഡോക്ടർ കരിപ്പൊടിയിലെ ഡോ. സാലിഹ് മുണ്ടോൾ (76) അന്തരിച്ചു . മലപ്പുറം മഞ്ചേരി യിലെ മകളുടെ വീട്ടിൽ ഞായറാഴ്ച്ച ഉച്ചയോടെയാണ് മരണം. മെഡിക്കൽ എത്തിക്സ് പൂർണ്ണമായും പിന്തുടർന്ന  ഡോക്ടറായിരുന്നു. തൻ്റെ മുന്നിൽഎത്തുന്ന രോഗിയുടെ രോഗം കണ്ടെത്തുന്നകാര്യത്തിൽ പ്രധാന കഴിവ് തെളിയിച്ച ഡോക്ടറായിരുന്നു അദ്ദേഹം. 40 വർഷം ഉദുമക്കാരെ സേവിക്കാൻ അവസരം ലഭിച്ച പ്രകൃതി സ്നേഹിയും മനുഷ്യ സ്നേഹിയുമായിരുന്നു. 75-80 കാലഘട്ടത്തിൽ ഉദുമ പള്ളത്തിലെ മാളിക വളപ്പിൽ തുടങ്ങിയ ആസ്പത്രി രോഗികൾക്ക് ആശ്രയമായിരുന്നു. പിന്നീട് പുതിയ […]

ഉദുമ: ജനകീയ ഡോക്ടർ കരിപ്പൊടിയിലെ ഡോ. സാലിഹ് മുണ്ടോൾ (76) അന്തരിച്ചു . മലപ്പുറം മഞ്ചേരി യിലെ മകളുടെ വീട്ടിൽ ഞായറാഴ്ച്ച ഉച്ചയോടെയാണ് മരണം. മെഡിക്കൽ എത്തിക്സ് പൂർണ്ണമായും പിന്തുടർന്ന ഡോക്ടറായിരുന്നു. തൻ്റെ മുന്നിൽഎത്തുന്ന രോഗിയുടെ രോഗം കണ്ടെത്തുന്നകാര്യത്തിൽ പ്രധാന കഴിവ് തെളിയിച്ച ഡോക്ടറായിരുന്നു അദ്ദേഹം.
40 വർഷം ഉദുമക്കാരെ സേവിക്കാൻ അവസരം
ലഭിച്ച പ്രകൃതി സ്നേഹിയും മനുഷ്യ സ്നേഹിയുമായിരുന്നു.
75-80 കാലഘട്ടത്തിൽ ഉദുമ പള്ളത്തിലെ മാളിക വളപ്പിൽ തുടങ്ങിയ ആസ്പത്രി രോഗികൾക്ക് ആശ്രയമായിരുന്നു. പിന്നീട് പുതിയ നിരത്തിലേക്ക് ആസ്പത്രിയുടെ പ്രവർത്തനം മാറി .
പരേതരായ മുണ്ടോൾ ആമുവിൻ്റെയും ആയിഷയുടെയും മകനാണ്.
ഭാര്യ:മറിയം സാലിഹ്(ഉദുമ ഗ്രാമ പഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്
സൺ)
മക്കൾ:ഹാഷിം മുണ്ടോൾ ( സ്വിറ്റ്സർലാൻഡ്), ഡോ. ഷംസാദ് മുണ്ടോൾ (മഞ്ചേരി ഗവ. അസ്പത്രി), സാജിത.
മരുമക്കൾ: ബബിത പാലക്കാട്, ഡോ.ടി മുഹമ്മദ് കോഴിക്കോട് (എല്ല് രോഗ വിദഗ്ധൻ)
സഹോദരങ്ങൾ: ജമീല, പരേതരായ മുഹമ്മദ് മുണ്ടോൾ (റിട്ട. എഇഒ) അബ്ദുല്ല മുണ്ടോൾ, ബീഫാത്തിമ, ഖദീജ.
Related Articles
Next Story
Share it