ഡോക്ടര്‍ സാലിയെന്ന വ്യത്യസ്തന്‍...

ജീവിതമൊരു നീണ്ട യാത്രയാണ്. തുടങ്ങിയയിടത്ത് അവസാനിക്കുമെന്ന് പറയാനാവാത്ത യാത്ര. ഒരു പോയിന്റില്‍ നിന്നും വേറോരു പോയിന്റിലേക്ക് മനുഷ്യര്‍ നിരന്തരമായി യാത്ര ചെയ്യുന്നു. ഇബ്‌നു ബത്തൂത്ത ടച്ച് ചെയ്തത് 5 ഭൂഖണ്ഡങ്ങളാണ്. പറഞ്ഞ് വരുന്നത് ഒരു ബസ് യാത്ര പോലെ വിവിധ പോയിന്റുകളില്‍ ഇറങ്ങിയും കയറിയും ജീവിതം തീരുമ്പോള്‍ വ്യത്യസ്ത മനുഷ്യരെയാണ് പരിചയപ്പെടുന്നത്. ഉദുമ എന്ന പോയിന്റില്‍ എത്തപ്പെട്ടവരുടെ കൂട്ടത്തില്‍ മറ ക്കാനാവാത്ത മൂന്ന് മുഖങ്ങളുണ്ട്. ഡോക്ടര്‍ യു.എസ്. കുനിക്കുല്ലായ, ഡോക്ടര്‍ മുഹമ്മദ്കുഞ്ഞി, ഡോക്ടര്‍ സാലി മുണ്ടോളും. മൂന്നില്‍ […]

ജീവിതമൊരു നീണ്ട യാത്രയാണ്. തുടങ്ങിയയിടത്ത് അവസാനിക്കുമെന്ന് പറയാനാവാത്ത യാത്ര. ഒരു പോയിന്റില്‍ നിന്നും വേറോരു പോയിന്റിലേക്ക് മനുഷ്യര്‍ നിരന്തരമായി യാത്ര ചെയ്യുന്നു. ഇബ്‌നു ബത്തൂത്ത ടച്ച് ചെയ്തത് 5 ഭൂഖണ്ഡങ്ങളാണ്. പറഞ്ഞ് വരുന്നത് ഒരു ബസ് യാത്ര പോലെ വിവിധ പോയിന്റുകളില്‍ ഇറങ്ങിയും കയറിയും ജീവിതം തീരുമ്പോള്‍ വ്യത്യസ്ത മനുഷ്യരെയാണ് പരിചയപ്പെടുന്നത്. ഉദുമ എന്ന പോയിന്റില്‍ എത്തപ്പെട്ടവരുടെ കൂട്ടത്തില്‍ മറ ക്കാനാവാത്ത മൂന്ന് മുഖങ്ങളുണ്ട്. ഡോക്ടര്‍ യു.എസ്. കുനിക്കുല്ലായ, ഡോക്ടര്‍ മുഹമ്മദ്കുഞ്ഞി, ഡോക്ടര്‍ സാലി മുണ്ടോളും. മൂന്നില്‍ കുറയാത്ത പതിറ്റാണ്ടുകളാണ് ഇവര്‍ ഉദുമയില്‍ തങ്ങി ഉദുമക്കാരുടെ നാഡിമിടിപ്പുകള്‍ പരിശോധിച്ചത്. ഇവരുടെ പ്ലസ് പോയിന്റ് എന്നത് വൈദ്യശാസ്ത്രത്തെ കച്ചവട കണ്ണോടെ കണ്ടില്ല എന്നതാണ്. മെഡിക്കല്‍ എത്തിക്്‌സിനെ പൂര്‍ണ്ണമായും മാനിച്ച് രോഗിയോട് പെരുമാറി. പച്ചയായി പറഞ്ഞാല്‍ രോഗിയെ ഒരു ഇരയായി കണ്ടില്ല. ഈ മൂന്ന് പേരും ഉദുമയോട് സലാം പറഞ്ഞു പോയി എന്നതാണ് ഖേദകരം. ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി ഇന്നും കാസര്‍ക്കോട്ടുണ്ട്. ഉദുമ വിട്ട് മംഗലാപുരത്തേക്ക് പോയ കുനിക്കുല്ലായ 12വര്‍ഷം മുമ്പ് മരിച്ചു.
ഡോക്ടര്‍ സാലിഹ് ആസ്പത്രി കെട്ടിടം തന്നെ വിറ്റ് വിശ്രമിക്കാന്‍ തീരുമാനിച്ചു. അങ്ങനെ മഞ്ചേരിയിലെ മകളുടെ കൂടെ താമസിച്ച് വന്നിരുന്ന ആ ഡോക്ടറാണ് ഞായറാഴ്ച ലോകത്തോട് യാത്ര പറഞ്ഞത്.
സാലിയുടെ ഡയഗ്‌നോസിസിന് ഒരു രീതിയുണ്ട്. രോഗിയോട് നാടന്‍ ഭാഷയില്‍ എല്ലാം ചോദിച്ചറിഞ്ഞാല്‍ രോഗിയുടെ ഉത്തരങ്ങളില്‍ നിന്നും സാലിക്ക് രോഗത്തിന്റെ ഏകദേശ കോലം കിട്ടും. ചോരയും മൂത്രവുമൊന്നും പരിശോധിക്കേണ്ട. എടുത്ത് പറയേണ്ടത് ലബോറട്ടറി ടെസ്റ്റിന് മുമ്പ് തന്നെ സാലി രോഗം കണ്ടെത്തിയിട്ടുണ്ടാവും എന്നതാണ്.
വൈദ്യം പഠിക്കാനായി സാലി തിരഞ്ഞെടുത്തത് അലോപ്പതിയാണ്. പക്ഷേ അലോപ്പതിയോട് മുഖം തിരിച്ച് ആയുര്‍വേദത്തിന്റെയും പ്രകൃതി ചികിത്സയുടെയും പ്രചാരകനായി മാറി എന്നതാണ് ഏറ്റവും അത്ഭുതകരം. അലോപ്പതിയുടെ സൈഡ് എഫക്ടുകളെ കുറിച്ച് ആഴത്തില്‍ പഠിച്ചതാവാം കാരണം. അത്‌കൊണ്ട് രോഗിയെ പരിശോധിച്ച് നെല്ലിക്ക തിന്നണം, ചീരക്കറി കൂട്ടണം, കഞ്ഞി വെള്ളം ധാരാളം കുടിക്കണം, തവിട് കിട്ടിയാല്‍ തിന്നണം എന്നൊക്കെ പറഞ്ഞപ്പോള്‍ പലരും നെറ്റി ചുളിച്ചു. കെട്ട് കണക്കിന് ഗുളിക നല്‍കാതെ, മനസ്സമാധാനത്തിന് ഒരുടോണിക്ക് കൊടുത്താലായി. മരുന്ന് കുറിപ്പടി പോലും എഴുതാതെ പുറത്ത് തട്ടി പലരെയും തിരിച്ചയച്ചു. മരുന്ന് കുറേ തുന്ന് രോഗം വേറെ വരുത്തണ്ട എന്ന് അലോപ്പതിയില്‍ തന്നെ ബിരുദമുള്ള ഒരു ഡോക്ടറുടെ ഇത്തരം ഉപദേശങ്ങള്‍ പലര്‍ക്കും ദഹിച്ചില്ല.
പല ജീനിയസുകളും കാണിക്കുന്ന അസാധാരണത്വം കണ്ട് 'അയാള്‍ക്ക് എന്തോ തകരാരുണ്ട്' എന്ന് വരെ പറഞ്ഞവരുണ്ട്. അത് കൊണ്ടാണല്ലോ ഡോക്ടറുടെ പണിയെന്നത് ഒരു വൈറ്റ് കോളര്‍ ഏര്‍പ്പാടായിട്ടും ഡോ. സാലിഹ് കൈലിയുടുത്ത് ഉദുമയിലെ തെരുവുകളില്‍ മരം നട്ട് പിടിപ്പിക്കാന്‍ മെനക്കെട്ടത്. അന്ന് സാലി നട്ട മരങ്ങള്‍ മിനി കാടായി ഉദുമയിലെ തെരുവുകളില്‍ ഇന്നുമുണ്ട്.
ഗ്രീസിലെ തെരുവില്‍ പട്ടാപ്പകല്‍ റാന്തല്‍ കത്തിച്ച് നടന്ന് മനുഷ്യനെ തേടിയ ഡയോജനിസ് എന്ന തത്വചിന്തകനെ ഓര്‍ ക്കുന്നില്ലേ?
സമാനമായ ചില 'വൈരുധ്യങ്ങള്‍' കാണിച്ച ഡോക്ടറായിരുന്നു സാലിഹ് മുണ്ടോള്‍. അനില്‍ പനച്ചൂരാന്റെ ആ വരികള്‍ ഇവിടെ ഫിറ്റ് ആവും: 'വ്യത്യസ്തനാമൊരു ഡോക്ടറാം സാലിയെ...'

Related Articles
Next Story
Share it