കാസര്‍കോട് സ്വദേശി ഡോ.സഫ്‌വാന്‍ എസ്. കാവിലിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

ദുബായ്: കാസര്‍കോട് സ്വദേശിയായ യുവ ഡോക്ടര്‍ക്ക് യു.എ.ഇ ഗോള്‍ഡന്‍ വീസ. കാവുഗോളി ചൗക്കി സ്വദേശിയും ദുബായ് മുഹൈസിന ലുലു വില്ലേജിലെ ഡോകിബ് ക്ലിനിക്കിലെ ദന്തഡോക്ടറുമായ സഫ്‌വാന്‍ എസ്. കാവിലിനാണ് ആരോഗ്യരംഗത്തെ സേവന മികവ് പരിഗണിച്ച് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചത്. രണ്ട് വര്‍ഷമായി ഡോകിബ് ക്ലിനിക്കില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. സഫ്‌വാന്‍ എസ്. കാവില്‍ കോവിഡ് കാലത്ത് ദുബായിലെ ആതുരസേവന രംഗത്ത് സജീവമായിരുന്നു. കാവുഗോളി ചൗക്കിയിലെ സത്താര്‍ എസ്. കാവിലിന്റെയും ഉമ്മുകുല്‍സുവിന്റെയും മകനാണ്. ഭാര്യ ഫാത്തിമ ഫര്‍ഹാന […]

ദുബായ്: കാസര്‍കോട് സ്വദേശിയായ യുവ ഡോക്ടര്‍ക്ക് യു.എ.ഇ ഗോള്‍ഡന്‍ വീസ. കാവുഗോളി ചൗക്കി സ്വദേശിയും ദുബായ് മുഹൈസിന ലുലു വില്ലേജിലെ ഡോകിബ് ക്ലിനിക്കിലെ ദന്തഡോക്ടറുമായ സഫ്‌വാന്‍ എസ്. കാവിലിനാണ് ആരോഗ്യരംഗത്തെ സേവന മികവ് പരിഗണിച്ച് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചത്.
രണ്ട് വര്‍ഷമായി ഡോകിബ് ക്ലിനിക്കില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. സഫ്‌വാന്‍ എസ്. കാവില്‍ കോവിഡ് കാലത്ത് ദുബായിലെ ആതുരസേവന രംഗത്ത് സജീവമായിരുന്നു. കാവുഗോളി ചൗക്കിയിലെ സത്താര്‍ എസ്. കാവിലിന്റെയും ഉമ്മുകുല്‍സുവിന്റെയും മകനാണ്. ഭാര്യ ഫാത്തിമ ഫര്‍ഹാന ദുബായ് ആരോഗ്യ വിഭാഗത്തില്‍ ദന്തഡോക്ടറാണ്. ഏക മകള്‍ ഇനായ ഉമ്മുകുല്‍സു.
യു.എ.ഇയിലെ നിക്ഷേപകര്‍ക്കും വിവിധ മേഖലകളില്‍ ശ്രദ്ധേയരായവര്‍ക്കുമാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. ദുബായിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സേവന ദാതാക്കളായ എമിറേറ്റ്‌സ് കമ്പനീസ് ഹൗസ് ആണ് ഡോ.സഫ് വാന്‍ എസ്. കാവിലിന്റെ ഗോള്‍ഡന്‍ വീസാ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
എമിറേറ്റ്‌സ് കമ്പനീസ് ഹൗസ് (ഇസിഎച്ച്) ഓപറേഷന്‍സ് മാനേജര്‍ പി.എം. അബ്ദുല്‍റഹ്‌മാന്‍, ബിസിനസ് ഡയറക്ടര്‍ ഫാരിസ് ഫൈസല്‍, ഗോള്‍ഡന്‍ വിസ കോ ഓര്‍ഡിനേറ്റര്‍ റഫീഖ് അബ്ദുല്‍റഹ്‌മാന്‍, ആദില്‍ സാദിഖ്, മാധ്യമപ്രവര്‍ത്തകന്‍ സാദിഖ് കാവില്‍, ഫിറോസ് ഖാന്‍ സാലിഹ്, സി.എല്‍. ഇര്‍ഫാന്‍ ഹനീഫ്, ഫൈസല്‍ സാലിഹ്, ഫാസില്‍ സാലിഹ് തുടങ്ങിയവര്‍ സംബന്ധിച്ചു. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ കോവിഡ് കാലത്തെ നിസ്തുലമായ ത്യാഗ സന്നദ്ധതയ്ക്കുള്ള ആദരവ് കൂടിയാണ് യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്ന പത്ത് വര്‍ഷത്തെ ഡോക്ടര്‍സ് ഗോള്‍ഡന്‍ വിസയെന്നും ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ വിസ കരസ്ഥമാക്കാന്‍ ഡോക്ടര്‍മാരെ സഹായിച്ചതും ആതുരസേവന രംഗത്ത് പ്രവാസി സമൂഹത്തില്‍ ഇ.സി.എച്ച് നടത്തി വരുന്ന സാമൂഹ്യ പ്രതിബദ്ധത വിളിച്ചോതുന്നതാണെന്നു സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണി പറഞ്ഞു.

Related Articles
Next Story
Share it