ലോകാരോഗ്യ സംഘടനയുടെ വൈദ്യശാസ്ത്ര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഡോ. എസ്.ആര്‍. നരഹരി

കാസര്‍കോട്: ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) ആദ്യ അന്താരാഷ്ട്ര പരമ്പരാഗത വൈദ്യശാസ്ത്ര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഐ.എ.ഡി (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഡെര്‍മറ്റോളജി) സ്ഥാപക ഡയറക്ടര്‍ ഡോ. എസ്.ആര്‍. നരഹരിക്ക് ക്ഷണം.ഈമാസം 17, 18 തീയതികളില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ ജി20 ആരോഗ്യ മന്ത്രാലയ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഉച്ചകോടിയിലാണ് ഡോ. നരഹരി പങ്കെടുക്കുക.ലിംഫെഡിമയും ലിംഫാറ്റിക് ഫൈലേറിയാസിസും ബാധിച്ച, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട രോഗികള്‍ക്ക് ചെലവുകുറഞ്ഞതും ഫലപ്രദവുമായ പരിചരണം നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഡെര്‍മറ്റോളജി രാജ്യാന്തര ശ്രദ്ധേയമാണ്.സാധാരണക്കാര്‍ക്ക് വിദഗ്ദ്ധമായ ചികിത്സ ലഭ്യമാക്കുന്നതിന്കഴിഞ്ഞ 24 […]

കാസര്‍കോട്: ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) ആദ്യ അന്താരാഷ്ട്ര പരമ്പരാഗത വൈദ്യശാസ്ത്ര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഐ.എ.ഡി (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഡെര്‍മറ്റോളജി) സ്ഥാപക ഡയറക്ടര്‍ ഡോ. എസ്.ആര്‍. നരഹരിക്ക് ക്ഷണം.
ഈമാസം 17, 18 തീയതികളില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ ജി20 ആരോഗ്യ മന്ത്രാലയ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഉച്ചകോടിയിലാണ് ഡോ. നരഹരി പങ്കെടുക്കുക.
ലിംഫെഡിമയും ലിംഫാറ്റിക് ഫൈലേറിയാസിസും ബാധിച്ച, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട രോഗികള്‍ക്ക് ചെലവുകുറഞ്ഞതും ഫലപ്രദവുമായ പരിചരണം നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഡെര്‍മറ്റോളജി രാജ്യാന്തര ശ്രദ്ധേയമാണ്.
സാധാരണക്കാര്‍ക്ക് വിദഗ്ദ്ധമായ ചികിത്സ ലഭ്യമാക്കുന്നതിന്കഴിഞ്ഞ 24 വര്‍ഷത്തെ പരിശ്രമത്തിനുള്ള അംഗീകാരമായാണ് താന്‍ ഇതിനെ കാണുന്നതെന്ന് ഡോ. നരഹരി പറഞ്ഞു.

Related Articles
Next Story
Share it