ഡോ. പി.എ ഇബ്രാഹിം ഹാജിക്ക് മഞ്ചേരിയില്‍ നിത്യനിദ്ര

മഞ്ചേരി: നന്മയുടെയും കരുണയുടെയും ആള്‍രൂപവും വിദ്യാഭ്യാസ മേഖലക്ക് നിസ്തുലമായ സേവനങ്ങള്‍ അര്‍പ്പിച്ച വ്യക്തിത്വവും പ്രമുഖ വ്യവസായിയുമായിരുന്ന പി.എ ഇബ്രാഹിം ഹാജിക്ക് മഞ്ചേരിയിലെ അല്‍ ജാമിയ നജ്മുല്‍ ഹുദാ അറബിക് കോളേജിന്റെ മണ്ണില്‍ അന്ത്യനിദ്ര. തിങ്ങിക്കൂടിയ ആയിരക്കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ മഞ്ചേരി വേട്ടേക്കോട് കാമ്പസ് മസ്ജിദിന്റെ ചാരത്ത് ഇന്നലെ രാത്രി ഇബ്രാഹിം ഹാജിയുടെ മയ്യത്ത് ഖബറടക്കി. വിവിധ സംഘടനാ നേതാക്കളും കാസര്‍കോട്ട് നിന്നെത്തിയ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തു. ഖബറടക്കത്തിന് മുമ്പായി കോഴിക്കോട് കുറ്റിക്കാട്ടൂര്‍ മൊണ്ടാന എസ്റ്റേറ്റിലെ പി.എ […]

മഞ്ചേരി: നന്മയുടെയും കരുണയുടെയും ആള്‍രൂപവും വിദ്യാഭ്യാസ മേഖലക്ക് നിസ്തുലമായ സേവനങ്ങള്‍ അര്‍പ്പിച്ച വ്യക്തിത്വവും പ്രമുഖ വ്യവസായിയുമായിരുന്ന പി.എ ഇബ്രാഹിം ഹാജിക്ക് മഞ്ചേരിയിലെ അല്‍ ജാമിയ നജ്മുല്‍ ഹുദാ അറബിക് കോളേജിന്റെ മണ്ണില്‍ അന്ത്യനിദ്ര. തിങ്ങിക്കൂടിയ ആയിരക്കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ മഞ്ചേരി വേട്ടേക്കോട് കാമ്പസ് മസ്ജിദിന്റെ ചാരത്ത് ഇന്നലെ രാത്രി ഇബ്രാഹിം ഹാജിയുടെ മയ്യത്ത് ഖബറടക്കി. വിവിധ സംഘടനാ നേതാക്കളും കാസര്‍കോട്ട് നിന്നെത്തിയ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തു. ഖബറടക്കത്തിന് മുമ്പായി കോഴിക്കോട് കുറ്റിക്കാട്ടൂര്‍ മൊണ്ടാന എസ്റ്റേറ്റിലെ പി.എ ഇബ്രാഹിം ഹാജിയുടെ വസതിയില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.
മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി., പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, പി.എം.എ സലാം, വി.കെ ഇബ്രാഹിം കുഞ്ഞി, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എം അഹമ്മദ്, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയമ്മ തങ്ങള്‍ ജമലുല്ലൈലി, പി.ടി.എ റഹീം എം.എല്‍.എ., യഹ്‌യ തളങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു. മഞ്ചേരിയില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിന് ഇബ്രാഹിം ഹാജിയുടെ മകന്‍ സല്‍മാന്‍ ഇബ്രാഹിം നേതൃത്വം നല്‍കി.

Related Articles
Next Story
Share it