കളമശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയായ ഹാരിസ് മരിച്ച സംഭവം; നേഴ്സിംഗ് ഓഫീസര്‍ ജലജാദേവിയുടെ ശബ്ദസന്ദേശം ശരിവെച്ച് ഡോ. നജ്മ; അനാസ്ഥയുണ്ടായതായി വെളിപ്പെടുത്തല്‍; വിവാദം മുറുകുന്നു
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന ഹാരിസ് മരിക്കാനിടയായ സംഭവം അധികൃതരെ പ്രതിക്കൂട്ടിലാക്കുന്നു. ഇതുസംബന്ധിച്ച് നേഴ്‌സിംഗ് ഓഫിസറുടെ ശബ്ദസന്ദേശം ആസ്പത്രിയിലെ ഡോക്ടറും ശരിവെച്ചതോടെ വിവാദം മുറുകി. ജൂനിയര്‍ ഡോക്ടര്‍ നജ്മയാണ് ശബ്ദസന്ദേശം വസ്തുതാപരമാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഹാരിസ് മരിച്ച സമയത്ത് താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. പക്ഷേ താന്‍ അറിഞ്ഞത് ഇക്കാര്യത്തില്‍ അനാസ്ഥ നടന്നുവെന്നാണ്. ജനുവരിയില്‍ മുതല്‍ താന്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. തനിക്ക് ഐസിയുവിലാണ് ഡ്യൂട്ടി വരാറുള്ളത്. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ തന്നോട് […]

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന ഹാരിസ് മരിക്കാനിടയായ സംഭവം അധികൃതരെ പ്രതിക്കൂട്ടിലാക്കുന്നു. ഇതുസംബന്ധിച്ച് നേഴ്‌സിംഗ് ഓഫിസറുടെ ശബ്ദസന്ദേശം ആസ്പത്രിയിലെ ഡോക്ടറും ശരിവെച്ചതോടെ വിവാദം മുറുകി. ജൂനിയര്‍ ഡോക്ടര്‍ നജ്മയാണ് ശബ്ദസന്ദേശം വസ്തുതാപരമാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഹാരിസ് മരിച്ച സമയത്ത് താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. പക്ഷേ താന്‍ അറിഞ്ഞത് ഇക്കാര്യത്തില്‍ അനാസ്ഥ നടന്നുവെന്നാണ്. ജനുവരിയില്‍ മുതല്‍ താന്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. തനിക്ക് ഐസിയുവിലാണ് ഡ്യൂട്ടി വരാറുള്ളത്. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ തന്നോട് പറഞ്ഞത് അനുസരിച്ച് വീഴ്ച സംഭവിച്ചുണ്ടെന്നാണ് വ്യക്തമായത്.
ഡോക്ടര്‍മാര്‍ പോയി നോക്കുന്ന സമയത്ത് രോഗി മരിച്ചു കിടക്കുകയായിരുന്നു. ഈ സമയമത്ത് രോഗിയുടെ മുഖത്ത് മാസ്‌കുണ്ടായിരുന്നു. പക്ഷേ വെന്റിലേറ്ററുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വിട്ടുകിടക്കുന്ന നിലയിലാണ് കണ്ടതെന്ന് ഡോക്ടര്‍ പറഞ്ഞതായി ഡോ.നജ്മ പറഞ്ഞു. സമാന അനൂഭവം താന്‍ ഡ്യൂട്ടി ചെയ്യുമ്പോഴും ഉണ്ടായിട്ടുണ്ട്. ഇത് താന്‍ ഡോക്ടറുമായി പങ്കുവെച്ചപ്പോഴാണ് ഇതുപോലെ ഡോക്ടര്‍ക്കുണ്ടായ അവസ്ഥ തന്നോട് പറഞ്ഞത്. ഈ വിവരം അന്നു തന്നെ ഡോക്ടര്‍ മറ്റു ഡോക്ടര്‍മാരെ അറിയിച്ചതാണ്. എന്നാല്‍ വേണ്ടത്ര നടപടിയുണ്ടായിട്ടില്ലെന്നും ഡോക്ടര്‍ നജ്മ പറഞ്ഞു.
മറ്റൊരു രോഗിക്കും ഇതേ സാഹചര്യം നേരിടേണ്ടിവന്നു. ഈ രോഗിയെ ഒരു വെന്റിലേറ്ററില്‍ നിന്നും മറ്റൊരു വെന്റിലേറ്ററിലേക്ക് മാറ്റുന്നതിലും കാലതാമസം നേരിട്ടു. വിവരം നേഴ്‌സുമാരെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്ന് തനിക്ക് ഇവരുടെ നേരെ ദേഷ്യപ്പെടേണ്ടിവന്നെന്നും ഡോ.നജ്മ പറഞ്ഞു. രോഗികള്‍ സുഖം പ്രാപിച്ചു പോകുമ്പോള്‍ അതിന്റെ ക്രെഡിറ്റ് ആശുപത്രി അധികൃതര്‍ എടുക്കാറുണ്ട്. അതേ പോലെ തന്നെ അബദ്ധം സംഭവിക്കുമ്പോഴും അവര്‍ മുന്നോട്ടുവന്ന് ഇത്തരത്തില്‍ വീഴ്ച സംഭവിച്ചതായും ഇതില്‍ നടപടിയെടുത്തതായും തുറന്നു പറയാന്‍ തയാറാകണം. എങ്കില്‍ മാത്രമെ വീഴ്ച വരുത്തുന്നവര്‍ക്ക് പേടിയും കൂടുതല്‍ ഉത്തരവാദിത്വവും ഉണ്ടാകുകയുള്ളുവെന്നും ഡോ.നജ്മ പറഞ്ഞു.
അതേസമയം ഡോ. നജ്മയുടെ പ്രതികരണം രാഷ്ട്രീയപ്രേരിതമാണെന്നും തങ്ങളുടെ പ്രവര്‍ത്തന പരിധികളിലല്ലാത്ത കാര്യമാണ് അവര്‍ പറയുന്നതെന്നും ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സംഭവസമയത്ത് താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നും മറ്റൊരാള്‍ പറഞ്ഞിട്ടാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും ഡോ. നജ്മ വ്യക്തമാക്കിയിരുന്നു.
Dr. Najma on Kalamashery medical college controversy