ഡോ. മുഹമ്മദ് അഷീലിനെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്കും ജെന്‍ഡര്‍ പാര്‍ക്ക് സി.ഇ.ഒ മുഹമ്മദ് സുനീഷിനെ അംഗന്‍വാടി ക്ഷേമനിധി ബോര്‍ഡിലേക്കും മാറ്റി; ഇരുവരും മുന്‍ മന്ത്രി കെ കെ ശൈലജയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നവര്‍, അപ്രധാന തസ്തികയിലേക്ക് മാറ്റിയതിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലിനെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ സര്‍ക്കാരില്‍ കോവിഡ് നിയന്ത്രണത്തിനും മറ്റും ആരോഗ്യവകുപ്പിന്റെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച അഷീലിനെ അപ്രധാന തസ്തികയിലേക്ക് മാറ്റിയതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ പ്രതികരണം. അഷീല്‍ ആവശ്യപ്പെട്ടതനുസരിച്ചുള്ള മാറ്റമാണെന്നാണ് അറിവെന്ന് വീണ ജോര്‍ജ് പറഞ്ഞു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായാണ് അഷീലിനെ നിയമിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് […]

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലിനെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ സര്‍ക്കാരില്‍ കോവിഡ് നിയന്ത്രണത്തിനും മറ്റും ആരോഗ്യവകുപ്പിന്റെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച അഷീലിനെ അപ്രധാന തസ്തികയിലേക്ക് മാറ്റിയതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ പ്രതികരണം. അഷീല്‍ ആവശ്യപ്പെട്ടതനുസരിച്ചുള്ള മാറ്റമാണെന്നാണ് അറിവെന്ന് വീണ ജോര്‍ജ് പറഞ്ഞു.

പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായാണ് അഷീലിനെ നിയമിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വ്വഹിച്ചവരില്‍ പ്രധാന പങ്കുവഹിച്ചിരുന്നത് മുഹമ്മദ് അഷീലായിരുന്നു. സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീല്‍ അഞ്ച് വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ അവസാനിക്കാനിരിക്കെ കഴിഞ്ഞായാഴ്ചയാണ് തല്‍സ്ഥാനത്തുനിന്ന് മാറിയത്.

കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പില്‍ അസിസ്റ്റന്‍് സര്‍ജന്‍ തസ്തികയില്‍ അഷീല്‍ തിരികെ പ്രവേശിച്ചു. ഇതിന് പിന്നാലെയാണ് അഷീലിനെ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായി നിയമിച്ചത്. മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമായി വളരെയേറെ അടുപ്പമുണ്ടായിരുന്ന അഷീല്‍ കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാരിനെ പ്രതിരോധിച്ച് ടെലിവിഷന്‍ ചര്‍ച്ചകളിലും സജീവമായിരുന്നു.

സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ നീക്കങ്ങളാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന് സല്‍പേര് ലഭിച്ചതിന് പിന്നിലെ മുഖ്യപങ്കുവഹിച്ചവരില്‍ ഒരാളാണ് അഷീല്‍. ജെന്‍ഡര്‍ പാര്‍ക്ക് സിഇഒ ആയിരുന്ന മുഹമ്മദ് സുനീഷിനെയും ഇപ്പോള്‍ തല്‍സ്ഥാനത്ത് നിന്നും മാറ്റിയിട്ടുണ്ട്. അംഗന്‍വാടി ക്ഷേമനിധി ബോര്‍ഡിലേക്കാണ് മുഹമ്മദ് സുനീഷിനെ മാറ്റിയിരിക്കുന്നത്. കെ കെ ശൈലജയുമായി നല്ല ബന്ധമുണ്ടായിരുന്നയാളാണ് ഇരുവരും.

Related Articles
Next Story
Share it