കുഞ്ഞുഹൃദയങ്ങളില്‍ സ്‌നേഹം നിറച്ച ഡോ. വി. മഞ്ചുനാഥ കാമത്ത് ഇനി ഓര്‍മ്മ
കാസര്‍കോട്: കുഞ്ഞുഹൃദയങ്ങളെ തൊടുന്ന പുഞ്ചിരിയും തലോടലുമായി കാസര്‍കോട്ട് നിറഞ്ഞുനിന്നിരുന്ന കുട്ടികളുടെ ഡോക്ടര്‍ വി. മഞ്ചുനാഥ കാമത്ത് (71) ഇനി ഓര്‍മ്മ. കര്‍ണാടകയിലെ മുല്‍കി വൊടേരബെട്ടു സ്വദേശിയായ ഡോ. മഞ്ചുനാഥ കാമത്ത് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ മംഗളൂരുവിലെ ആസ്പത്രിയിലാണ് അന്തരിച്ചത്. 1980 മുതല്‍ തളങ്കരയിലെ കെ.എസ് അബ്ദുല്ല ആസ്പത്രിയില്‍ (മാലിക് ദീനാര്‍ ആസ്പത്രി) സേവനം ചെയ്തുവരികയായിരുന്നു. മരുന്നുകള്‍ക്ക് പകരം ഹൃദയം നിറയ്ക്കുന്ന പെരുമാറ്റവുമായി കുട്ടികളെ ചികിത്സിച്ചിരുന്ന ഡോ. മഞ്ചുനാഥ കാമത്തിന്റെ അടുത്ത് കുട്ടികളുമായി ചികിത്സ തേടി നിരവധി […]

കാസര്‍കോട്: കുഞ്ഞുഹൃദയങ്ങളെ തൊടുന്ന പുഞ്ചിരിയും തലോടലുമായി കാസര്‍കോട്ട് നിറഞ്ഞുനിന്നിരുന്ന കുട്ടികളുടെ ഡോക്ടര്‍ വി. മഞ്ചുനാഥ കാമത്ത് (71) ഇനി ഓര്‍മ്മ. കര്‍ണാടകയിലെ മുല്‍കി വൊടേരബെട്ടു സ്വദേശിയായ ഡോ. മഞ്ചുനാഥ കാമത്ത് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ മംഗളൂരുവിലെ ആസ്പത്രിയിലാണ് അന്തരിച്ചത്. 1980 മുതല്‍ തളങ്കരയിലെ കെ.എസ് അബ്ദുല്ല ആസ്പത്രിയില്‍ (മാലിക് ദീനാര്‍ ആസ്പത്രി) സേവനം ചെയ്തുവരികയായിരുന്നു. മരുന്നുകള്‍ക്ക് പകരം ഹൃദയം നിറയ്ക്കുന്ന പെരുമാറ്റവുമായി കുട്ടികളെ ചികിത്സിച്ചിരുന്ന ഡോ. മഞ്ചുനാഥ കാമത്തിന്റെ അടുത്ത് കുട്ടികളുമായി ചികിത്സ തേടി നിരവധി പേര്‍ എത്തുമായിരുന്നു. വിദ്യാനഗര്‍ കൃഷ്ണനഗര്‍ ഹൗസിംഗ് കോളനിയിലെ അദ്ദേഹത്തിന്റെ വീട്ടിലും രോഗികളുടെ തിരക്കായിരുന്നു. വി. ഗണേഷ് കാമത്തിന്റെയും കസ്തൂരി കാമത്തിന്റെയും മകനാണ്. മുല്‍കി ഗവ. ഹൈസ്‌കൂളിലും മുല്‍കി വിജയ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. മൈസൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് ബിദുരവും മംഗളൂരു കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ നിന്ന് പീഡിയാട്രിക്‌സില്‍ പോസ്റ്റ് ഗ്രാജുവേഷനും നേടി. ഭാര്യ: മധുമതി എം. കാമത്ത്. മക്കള്‍: മഹേഷ് കാമത്ത് (എഞ്ചിനീയര്‍), മയൂര്‍ കാമത്ത് (ന്യൂറോ സര്‍ജന്‍ കെ.എം.സി മംഗളൂരു). മരുമക്കള്‍: അശ്വിജ, ഡോ. സിന്ധു (ശ്വാസകോശ വിദഗ്ധ, കെ.എം.സി മംഗളൂരു). മൃതദേഹം ഇന്ന് രാവിലെ മംഗളൂരു വൊക്കപട്ടണ ശ്മശാനത്തില്‍ സംസ്‌കരിച്ചു.