കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ ഡോക്ടര്‍മാരില്‍ ഒരാളും റിട്ട. ഡി.എം.ഒയുമായ കാസര്‍കോട് ഫോര്‍ട്ട് റോഡ് ഷംനാട് വില്ലയില്‍ ഡോ. എം.എ. ഷംനാട് (മുഹമ്മദലി ഷംനാട്-94) അന്തരിച്ചു. ആദ്യകാല ജില്ലാ മെഡിക്കല്‍ ഓഫീസറും പ്രമുഖ സര്‍ജനുമായിരുന്നു. പരിയാരം സാനിറ്റോറിയം സൂപ്രണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിഭക്ത കണ്ണൂര്‍ ജില്ലയിലും ഡി.എം.ഒ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാസര്‍കോട് താലൂക്ക് ആസ്പത്രി, കുമ്പള, തൃക്കരിപ്പൂര്‍ ആസ്പത്രി എന്നിവിടങ്ങളിലും ജോലി ചെയ്തിരുന്നു. വിരമിച്ച ശേഷം കാസര്‍കോട് നഗരസഭയുടെ കീഴിലുള്ള വയോമിത്രം കേന്ദ്രത്തില്‍ ഡോക്ടറായി പ്രവര്‍ത്തിച്ചു. കാസര്‍കോട് ഹസനത്തുല്‍ ജാരിയ മസ്ജിദ് (കണ്ണാടിപ്പള്ളി) മുതവല്ലിയുമായിരുന്നു.
1930 നവംബര്‍ 17നായിരുന്നു ജനനം. മദ്രാസില്‍ നിന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസം നേടിയത്. മഹമൂദ് ഷംനാട് സാഹിബിന്റെ പേരമകനാണ്. ഭാര്യ: പരേതരായ ആയിഷ ഷറുല്, സുഹറ. മക്കള്‍: സഫറലി ഷംനാട്, സബീന, ഷറഫുദ്ദീന് ഷംനാട്. മരുമക്കള്‍: ഷംസുദ്ദീന് (എഞ്ചിനീയര്‍ മംഗളൂരു), ഷബാന. മയ്യത്ത് ഇന്ന് രാവിലെ ചാലക്കുന്ന് ഉമര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.