ഡോ: എം.കെ. റുഖയക്ക് റുഅല്‍ ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് സാഹിത്യ അവാര്‍ഡ്

കാസര്‍കോട്: ലോകരാജ്യങ്ങളിലെ മികച്ച ഇംഗ്ലീഷ് കവികള്‍ക് സിഗ്‌നിഫിക്കന്റ് ലീഗ് ഇന്റര്‍നാഷണല്‍ നല്‍കുന്ന 2021-ലെ റുഅല്‍ അവാര്‍ഡിന് മൊഗ്രാല്‍ സ്വദേശിനിയും കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറുമായ ഡോ. എം.കെ. റുഖയ അര്‍ഹയായി. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ 30 വരെ സിഗ്‌നിഫിക്കന്റ് ലീഗ് സംഘടന നല്‍കുന്ന ഓരോ വിഷയങ്ങളിലും കവിതാസമാഹാരം എഴുതി പൂര്‍ത്തികരിച്ച് നല്‍കിയവരാണ് അവാര്‍ഡിന്റെ അവസാന റൗണ്ടില്‍ എത്തിയത്. വിവിധ രാജ്യങ്ങളിലെ പ്രഗത്ഭരായ ഇംഗ്ലീഷ് സാഹിത്യകാരന്മാര്‍ പങ്കെടുത്ത മത്സരത്തില്‍ പ്രഗത്ഭരടക്കമുള്ളവരെ പിന്തള്ളിയാണ് റുഖയ അവാര്‍ഡ് […]

കാസര്‍കോട്: ലോകരാജ്യങ്ങളിലെ മികച്ച ഇംഗ്ലീഷ് കവികള്‍ക് സിഗ്‌നിഫിക്കന്റ് ലീഗ് ഇന്റര്‍നാഷണല്‍ നല്‍കുന്ന 2021-ലെ റുഅല്‍ അവാര്‍ഡിന് മൊഗ്രാല്‍ സ്വദേശിനിയും കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറുമായ ഡോ. എം.കെ. റുഖയ അര്‍ഹയായി.
കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ 30 വരെ സിഗ്‌നിഫിക്കന്റ് ലീഗ് സംഘടന നല്‍കുന്ന ഓരോ വിഷയങ്ങളിലും കവിതാസമാഹാരം എഴുതി പൂര്‍ത്തികരിച്ച് നല്‍കിയവരാണ് അവാര്‍ഡിന്റെ അവസാന റൗണ്ടില്‍ എത്തിയത്.
വിവിധ രാജ്യങ്ങളിലെ പ്രഗത്ഭരായ ഇംഗ്ലീഷ് സാഹിത്യകാരന്മാര്‍ പങ്കെടുത്ത മത്സരത്തില്‍ പ്രഗത്ഭരടക്കമുള്ളവരെ പിന്തള്ളിയാണ് റുഖയ അവാര്‍ഡ് കരസ്ഥമാക്കിയത്.
സമകാലിക ഇന്ത്യയുടെ സ്ത്രീ ശാക്തീകരണത്തിനായി എഴുതിയ ഇംഗ്ലീഷ് സാഹിത്യത്തിന് കമലദാസ് സീരീസിലെ വി എംപവേര്‍ഡ് (ഡബ്ല്യു.ഇ.) ഇന്ത്യ-ഗിഫ്റ്റഡ് പോയറ്റ് ബെസ്റ്റ് എമര്‍ജിംഗ് പോയറ്റ് അവാര്‍ഡ് 2020ല്‍ ലഭിച്ചിരുന്നു. ഇന്ത്യയിലെ പ്രഗത്ഭരായ സ്ത്രീ ഇംഗ്ലീഷ് എഴുത്തുകാരുടെ പട്ടികയില്‍ ഡോ. എം.കെ. റുഖയ 2016ല്‍ തന്നെ ഇടംപിടിച്ചിരുന്നു.
2011ല്‍ യാഹു ഡോട്ട് കോം ലോകത്തെ മികച്ച 1000 ഇംഗ്ലീഷ് എഴുത്തുകാരില്‍ ഈ യുവ കവയത്രിയെ ഉള്‍പ്പെടുത്തിയിരുന്നുവെന്നതും ശ്രദ്ധേയമാണ്. സിഗ്‌നിഫിക്കന്റ് ലീഗ് ഇന്റര്‍നാഷണല്‍ ലോകരാജ്യങ്ങളിലെ ഇംഗ്ലീഷ് സാഹിത്യകാരന്മാര്‍ക്ക് കഴിവ് തെളിയിക്കുവാനുള്ള വേദിയാണ്. എയര്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥനായിരുന്ന മൊഗ്രാല്‍ കൊപ്രബസാര്‍ ഫൈസീ നാസിലെ എം. മുഹമ്മദ്കുഞ്ഞിയുടെയും മറിയമ്മ എം.കെ. യുടെയും മകളാണ് ഡോ. റുഖയ.

Related Articles
Next Story
Share it