ബദിയടുക്കയിലെ ദന്തഡോക്ടറുടെ മരണം; ഡോക്ടര്‍ വസ്ത്രം മാറുന്നതും റെയില്‍പാളത്തിലൂടെ നടന്നുപോകുന്നതുമായ ദൃശ്യങ്ങള്‍ കര്‍ണാടക പൊലീസ് ശേഖരിച്ചു

കുന്താപുരം: ബദിയടുക്കയിലെ ദന്തഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയുടെ മരണവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങള്‍ കര്‍ണാടക പൊലീസ് ശേഖരിച്ചു. കുന്താപുരം മൂഡ്‌ലുക്കാട്ടെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഹട്ടിയങ്ങാടി വരെ ദന്തഡോക്ടര്‍ റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകുന്ന ദൃശ്യം പൊലീസ് കണ്ടെടുത്തു.നവംബര്‍ എട്ടിന് വൈകിട്ട് 5.40 മണിയോടെ മൂഡ്ലക്കാട്ടെ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് അല്‍പം മാറി വസ്ത്രം മാറുന്ന ദന്തഡോക്ടറുടെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മരണശേഷം വ്യക്തിവിവരം മറച്ചുവയ്ക്കാനാണ് കൃഷ്ണമൂര്‍ത്തി വസ്ത്രം മാറിയതെന്നാണ് സൂചന. റെയില്‍വേ ട്രാക്കിലൂടെ തന്നെ അഞ്ച് കിലോമീറ്ററോളം […]

കുന്താപുരം: ബദിയടുക്കയിലെ ദന്തഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയുടെ മരണവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങള്‍ കര്‍ണാടക പൊലീസ് ശേഖരിച്ചു. കുന്താപുരം മൂഡ്‌ലുക്കാട്ടെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഹട്ടിയങ്ങാടി വരെ ദന്തഡോക്ടര്‍ റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകുന്ന ദൃശ്യം പൊലീസ് കണ്ടെടുത്തു.
നവംബര്‍ എട്ടിന് വൈകിട്ട് 5.40 മണിയോടെ മൂഡ്ലക്കാട്ടെ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് അല്‍പം മാറി വസ്ത്രം മാറുന്ന ദന്തഡോക്ടറുടെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മരണശേഷം വ്യക്തിവിവരം മറച്ചുവയ്ക്കാനാണ് കൃഷ്ണമൂര്‍ത്തി വസ്ത്രം മാറിയതെന്നാണ് സൂചന. റെയില്‍വേ ട്രാക്കിലൂടെ തന്നെ അഞ്ച് കിലോമീറ്ററോളം നടന്നിട്ടുണ്ടാകാമെന്ന് സംശയിക്കുന്നു. ഡോക്ടറുടെ കൈവശമുണ്ടായിരുന്ന ബാഗ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Related Articles
Next Story
Share it