ദീപ ആസ്പത്രി ഉടമ ഡോ. കെ.ജി പൈ അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ സാമൂഹിക-സാംസ്‌കാരിക, ആരോഗ്യ, പൊതുരംഗത്തെ നിറസാന്നിധ്യമായിരുന്ന ഡോ. കെ ജി പൈ (72) അന്തരിച്ചു. ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു. കാഞ്ഞങ്ങാട് പ്രശസ്തമായ കുന്നുമ്മലിലെ ദീപ ആസ്പത്രിയുടെ ഉടമയാണ്. ആദ്യകാല ഡോക്ടര്‍മാരില്‍ ഒരാളാണ്. പരേതനായ ഡോ. കെ.പി. കൃഷ്ണന്‍ നായര്‍, ഡോ. ബി.എ. ഷേണായി എന്നിവരുടെ കൂട്ടത്തിലെ ആദ്യകാല ഡോക്ടറാണ്. ഐ.എം.എ യുടെ സ്ഥാപക ഭാരവാഹികള്‍ ഒരാളാണ്. ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ്, റെഡ് ക്രോസ് സൊസൈറ്റി, ചിന്മയാമിഷന്‍ തുടങ്ങിവയുടെ തലപ്പത്തുണ്ടായിരുന്ന അദ്ദേഹം പൊതുരംഗത്തെ തലയെടുപ്പുള്ള […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ സാമൂഹിക-സാംസ്‌കാരിക, ആരോഗ്യ, പൊതുരംഗത്തെ നിറസാന്നിധ്യമായിരുന്ന ഡോ. കെ ജി പൈ (72) അന്തരിച്ചു. ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു. കാഞ്ഞങ്ങാട് പ്രശസ്തമായ കുന്നുമ്മലിലെ ദീപ ആസ്പത്രിയുടെ ഉടമയാണ്. ആദ്യകാല ഡോക്ടര്‍മാരില്‍ ഒരാളാണ്. പരേതനായ ഡോ. കെ.പി. കൃഷ്ണന്‍ നായര്‍, ഡോ. ബി.എ. ഷേണായി എന്നിവരുടെ കൂട്ടത്തിലെ ആദ്യകാല ഡോക്ടറാണ്. ഐ.എം.എ യുടെ സ്ഥാപക ഭാരവാഹികള്‍ ഒരാളാണ്. ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ്, റെഡ് ക്രോസ് സൊസൈറ്റി, ചിന്മയാമിഷന്‍ തുടങ്ങിവയുടെ തലപ്പത്തുണ്ടായിരുന്ന അദ്ദേഹം പൊതുരംഗത്തെ തലയെടുപ്പുള്ള വ്യക്തിത്വമാണ്.
ഹൊസ്ദുര്‍ഗ് യു.ബി.എം.സി സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് കാഞ്ഞങ്ങാട് ദുര്‍ഗ്ഗയില്‍ നിന്നാണ്. പാലക്കാട് വിക്ടോറിയാ കോളേജില്‍ നിന്ന് ബിരുദം നേടി. മെറിറ്റ് അടിസ്ഥാനത്തില്‍ കാലിക്കറ്റ് മെഡിക്കല്‍ കോളേജില്‍ എം.ബി. ബി.സിന് അഡ്മിഷന്‍ ലഭിച്ചു. 1953-59 വരെയായിരുന്നു പഠനകാലം .
പഠനശേഷം എറണാകുളത്താണ് ആദ്യമായി പ്രാക്ടീസ് തുടങ്ങിയത്. ഗവ: ഡിസ്ട്രിക്ട് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റലിലായിരുന്നു പ്രാക്ടീസ്. ട്രെയിനിംഗ് പൂര്‍ത്തിയാക്കിയത് മദ്രാസിലെ അപ്പോളോ ആസ്പത്രിയിലായിരുന്നു. ജനിച്ച നാടായ കാഞ്ഞങ്ങാട്ടേക്ക് എത്തുന്നതും പ്രാക്ടീസ് തുടങ്ങുന്നതും 1970 മുതലാണ്.
കാഞ്ഞങ്ങാട്ട് റോട്ടറി സ്പെഷല്‍ സ്‌കൂള്‍ സ്ഥാപിക്കാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: സുമന്‍ ജി. പൈ. മക്കള്‍: ഡോ. രൂപ പൈ, ഡോ. ദീപ, ഡോ. മഞ്ജുനാഥ്. മരുമക്കള്‍: ഡോ. ഗിരി, ഡോ. ജയറാം പൈ, ഡോ. ലക്ഷ്മി.

Related Articles
Next Story
Share it