ഡോ. കെ. സതീഷ് ഷേണായി അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ആദ്യകാല ക്ലിനിക്ക് ഉടമ ഡോ. കെ. സതീഷ് ഷേണായി (69) അന്തരിച്ചു. ദേവന്‍ റോഡിലെ നാംദേവ് വില്ലയിലായിരുന്നു താമസം. കോട്ടച്ചേരിയില്‍ 40 വര്‍ഷത്തിലധികമായി ക്ലിനിക്ക് നടത്തിവരികയായിരുന്നു. മംഗളൂരു കെ.എം.സിയില്‍ നിന്നും ആദ്യകാല മെഡിസിന്‍ ബിരുദം നേടിയ കാഞ്ഞങ്ങാട്ടെ ചുരുക്കം ആളുകളില്‍ ഒരാളാണ്. ജനറല്‍ മെഡിസിന്‍ ആണ് കൈകാര്യം ചെയ്തിരുന്നത്. കോട്ടച്ചേരിയിലെ പരേതരായ രാഘവ ഷേണായിയുടെയും ശാരദ ഷേണായിയുടെയും മകനാണ്. ഭാര്യ: ശാന്തേരി ഷേണായി. മക്കള്‍: ഡോ. നാംദേവ് ഷേണായി (സര്‍ജന്‍ പത്മ പോളി ക്ലിനിക് […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ആദ്യകാല ക്ലിനിക്ക് ഉടമ ഡോ. കെ. സതീഷ് ഷേണായി (69) അന്തരിച്ചു. ദേവന്‍ റോഡിലെ നാംദേവ് വില്ലയിലായിരുന്നു താമസം. കോട്ടച്ചേരിയില്‍ 40 വര്‍ഷത്തിലധികമായി ക്ലിനിക്ക് നടത്തിവരികയായിരുന്നു. മംഗളൂരു കെ.എം.സിയില്‍ നിന്നും ആദ്യകാല മെഡിസിന്‍ ബിരുദം നേടിയ കാഞ്ഞങ്ങാട്ടെ ചുരുക്കം ആളുകളില്‍ ഒരാളാണ്. ജനറല്‍ മെഡിസിന്‍ ആണ് കൈകാര്യം ചെയ്തിരുന്നത്. കോട്ടച്ചേരിയിലെ പരേതരായ രാഘവ ഷേണായിയുടെയും ശാരദ ഷേണായിയുടെയും മകനാണ്. ഭാര്യ: ശാന്തേരി ഷേണായി. മക്കള്‍: ഡോ. നാംദേവ് ഷേണായി (സര്‍ജന്‍ പത്മ പോളി ക്ലിനിക് കാഞ്ഞങ്ങാട്), നരേഷ് ഷേണായി (ഇലക്ട്രോണിക്‌സ് എഞ്ചിനീയര്‍, അമേരിക്ക). മരുമക്കള്‍: ഡോ. ശ്വേതഷേണായി (പത്മ പോളിക്ലിനിക് കാഞ്ഞങ്ങാട്), പൂജ ഷേണായി (എഞ്ചിനിയര്‍ അമേരിക്ക). സഹോദരങ്ങള്‍: ഗംഗാധര ഷേണായി (മുന്‍ ബിസിനസ്സ്), ഹരിദാസ് ഷേണായി, ശോഭ ജി. നായക് (കോഴിക്കോട്).

Related Articles
Next Story
Share it