ഡോ. ജമാല്‍ അഹമ്മദിനെ അനുമോദിച്ചു

നീലേശ്വരം: താലൂക്ക് ആസ്പത്രിയില്‍ ഏഴ് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് സ്ഥലം മാറിപ്പോകുന്ന മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദിന് നഗരസഭയുടെ സ്‌നേഹോപഹാരം.താലൂക്ക് ആസ്പത്രി ഹാളില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പു യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത ഉപഹാരം സമര്‍പ്പിച്ചു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.പി ലത സ്വാഗതം പറഞ്ഞു.സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി. ഗൗരി, കെ.പി രവീന്ദ്രന്‍ കൗണ്‍സിലര്‍മാരായ ഇ. ഷജീര്‍, ഷംസുദ്ദീന്‍ അരിഞ്ചിറ, പി. […]

നീലേശ്വരം: താലൂക്ക് ആസ്പത്രിയില്‍ ഏഴ് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് സ്ഥലം മാറിപ്പോകുന്ന മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദിന് നഗരസഭയുടെ സ്‌നേഹോപഹാരം.
താലൂക്ക് ആസ്പത്രി ഹാളില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പു യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത ഉപഹാരം സമര്‍പ്പിച്ചു.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.പി ലത സ്വാഗതം പറഞ്ഞു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി. ഗൗരി, കെ.പി രവീന്ദ്രന്‍ കൗണ്‍സിലര്‍മാരായ ഇ. ഷജീര്‍, ഷംസുദ്ദീന്‍ അരിഞ്ചിറ, പി. ഭാര്‍ഗ്ഗവി, ആസ്പത്രി സൂപ്രണ്ടായി പുതിയതായി ചുമതലയേറ്റ ഡോ. എ.ടി. മനോജ്, ആസ്പത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ കെ.രാഘവന്‍, പി.വിജയകുമാര്‍, കെ.പി.മൊയ്തു, രമേശന്‍ എന്നിവര്‍ സംസാരിച്ചു.
ഡോ. ജമാല്‍ മറുപടി പ്രസംഗം നടത്തി. കൗണ്‍സിലര്‍ വി.വി.ശ്രീജ നന്ദി പറഞ്ഞു.

Related Articles
Next Story
Share it