ഡോ.ഹംന അബ്ദുല്ല ബേവിഞ്ചയുടെ പ്രബന്ധത്തിന് ഒന്നാം സ്ഥാനം

ബംഗളൂരു: ജൂണ്‍ 7 മുതല്‍ 11 വരെ ഗര്‍ഭാശയ രോഗങ്ങളെക്കുറിച്ച് ബംഗളൂരുവില്‍ നടന്ന കോണ്‍ഫറന്‍സില്‍ പ്രമേയ രോഗികളിലെ ഗര്‍ഭാശയ രോഗങ്ങളെ സംബന്ധിച്ച് ഡോ. ഹംന അബ്ദുല്ല ബേവിഞ്ച അവതരിപ്പിച്ച പ്രബന്ധത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഒട്ടേറെ വിദഗ്ദ ഗൈനക്കോളജിസ്റ്റുകള്‍ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചിരുന്നു. യേനപ്പോയ മെഡിക്കല്‍ കോളേജില്‍ നിന്ന് റാങ്കോടുകൂടി എം.ബി.ബി.എസ് നേടിയ ഡോ. ഹംന ഇപ്പോള്‍ ബംഗളൂരുവില്‍ ഗൈനക്കോളേജ് വിഭാഗത്തില്‍ പി.ജി വിദ്യാര്‍ത്ഥിനിയാണ്. കോഴിക്കോട്, മീററ്റ് എന്നിവിടങ്ങളില്‍ നടന്ന ഓള്‍ ഇന്ത്യാ […]

ബംഗളൂരു: ജൂണ്‍ 7 മുതല്‍ 11 വരെ ഗര്‍ഭാശയ രോഗങ്ങളെക്കുറിച്ച് ബംഗളൂരുവില്‍ നടന്ന കോണ്‍ഫറന്‍സില്‍ പ്രമേയ രോഗികളിലെ ഗര്‍ഭാശയ രോഗങ്ങളെ സംബന്ധിച്ച് ഡോ. ഹംന അബ്ദുല്ല ബേവിഞ്ച അവതരിപ്പിച്ച പ്രബന്ധത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഒട്ടേറെ വിദഗ്ദ ഗൈനക്കോളജിസ്റ്റുകള്‍ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചിരുന്നു. യേനപ്പോയ മെഡിക്കല്‍ കോളേജില്‍ നിന്ന് റാങ്കോടുകൂടി എം.ബി.ബി.എസ് നേടിയ ഡോ. ഹംന ഇപ്പോള്‍ ബംഗളൂരുവില്‍ ഗൈനക്കോളേജ് വിഭാഗത്തില്‍ പി.ജി വിദ്യാര്‍ത്ഥിനിയാണ്. കോഴിക്കോട്, മീററ്റ് എന്നിവിടങ്ങളില്‍ നടന്ന ഓള്‍ ഇന്ത്യാ കോണ്‍ഫറന്‍സുകളിലും ഡോ. ഹംന അബ്ദുല്ല സംബന്ധിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ബേവിഞ്ച അബ്ദുല്ലയുടെയും സക്കീനയുടെയും മകളാണ്.

Related Articles
Next Story
Share it