ഡോ. ബി.എഫ്. മുഹമ്മദ് അന്തരിച്ചു

വിദ്യാനഗര്‍: പ്രശസ്ത ചൈല്‍ഡ് സ്‌പെഷ്യലിസ്റ്റും മിനിസ്ട്രി ഓഫ് ഒമാനില്‍ ഡോക്ടറുമായിരുന്ന വിദ്യാനഗര്‍ കാംപ്‌കോ റോഡിലെ ഡോ. ബി.എഫ്. മുഹമ്മദ് (77) അന്തരിച്ചു. കുമ്പള ഷിറിയയിലെ പരേതരായ ബി.എഫ്. അബ്ദുല്ല മൗലവിയുടെയും ആസ്യുമ്മയുടെയും മകനാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് എം.ബി.ബി.എസ് ബിരുദം നേടിയത്. യു.കെയിലെ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കുട്ടികളെ ചികിത്സിക്കുന്നതിനുള്ള പ്രത്യേക ബിരുദം നേടി. കുമ്പളയിലെ ഒരു ക്ലിനിക്കിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ദീര്‍ഘകാലം തളങ്കര മാലിക് ദീനാര്‍ ആസ്പത്രിയില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 1977ല്‍ ഒമാനിലെത്തിയ […]

വിദ്യാനഗര്‍: പ്രശസ്ത ചൈല്‍ഡ് സ്‌പെഷ്യലിസ്റ്റും മിനിസ്ട്രി ഓഫ് ഒമാനില്‍ ഡോക്ടറുമായിരുന്ന വിദ്യാനഗര്‍ കാംപ്‌കോ റോഡിലെ ഡോ. ബി.എഫ്. മുഹമ്മദ് (77) അന്തരിച്ചു. കുമ്പള ഷിറിയയിലെ പരേതരായ ബി.എഫ്. അബ്ദുല്ല മൗലവിയുടെയും ആസ്യുമ്മയുടെയും മകനാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് എം.ബി.ബി.എസ് ബിരുദം നേടിയത്. യു.കെയിലെ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കുട്ടികളെ ചികിത്സിക്കുന്നതിനുള്ള പ്രത്യേക ബിരുദം നേടി. കുമ്പളയിലെ ഒരു ക്ലിനിക്കിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ദീര്‍ഘകാലം തളങ്കര മാലിക് ദീനാര്‍ ആസ്പത്രിയില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 1977ല്‍ ഒമാനിലെത്തിയ ഡോ. ബി.എഫ്. മുഹമ്മദ് ഒമാന്‍ ആരോഗ്യവകുപ്പില്‍ ഡോക്ടറായി സേവനം ചെയ്തു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം കുമ്പളയിലും ആരിക്കാടിയിലും ക്ലിനിക് നടത്തിയിരുന്നു.
അറബിയിലും മതകാര്യങ്ങളിലും ഡോ. ബി.എഫ്. മുഹമ്മദിന് വലിയ അവഗാഹം ഉണ്ടായിരുന്നു. ടൗണ്‍ ഹസനത്തുല്‍ ജാരിയ ജുമാമസ്ജിദ് ഖത്തീബായിരുന്ന അബ്ദുല്‍ ഹക്കീം മൗലവി അടക്കമുള്ളവരുമായുള്ള ബന്ധം മതപരമായ അറിവിനെ കൂടുതല്‍ പരിപോഷിപ്പിക്കാന്‍ സഹായകമായി. കൂടുതല്‍ അറിവുകള്‍ തേടുന്നതില്‍ എപ്പോഴും തല്‍പരനായിരുന്നു. തന്റെ ജോലിയെ ഒരു സേവനമായാണ് ഉപയോഗപ്പെടുത്തിയത്. ഭാര്യ: ഫാത്തിമാബി. മക്കള്‍: ഹാറൂണ്‍ (ദുബായ്), ജാബിര്‍ (ചെന്നൈ), ഹമീറ (അബൂദാബി). മരുമക്കള്‍: ജമാല്‍, ഫെമീന. സഹോദരങ്ങള്‍: അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്‌മാന്‍, മറിയുമ്മ, ആയിഷ, സഫിയ, സുഹ്‌റ, അഹ്‌മദ് റാഫി (റാസല്‍ ഖൈമ). ഖബറടക്കം 4മണിക്ക് കുമ്പളയില്‍.

Related Articles
Next Story
Share it