ഡോ. അമൃത് സോമേശ്വര്‍ അന്തരിച്ചു
കാസര്‍കോട്: പ്രശസ്ത കന്നഡ-തുളു സാഹിത്യകാരനും ചരിത്രകാരനും ഗവേഷകനും ഫോക്‌ലോറിസ്റ്റും യക്ഷഗാന പ്രസംഗകനുമായ ഡോ. അമൃത് സോമേശ്വര്‍ (89) അന്തരിച്ചു. തലപ്പാടിക്കടുത്ത കോട്ടേക്കാര്‍ അഡ്യ സ്വദേശിയാണ്. മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരകം, കേരള-കര്‍ണാടക തുളു അക്കാദമികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പുത്തൂര്‍ വിവേകാനന്ദ കോളേജില്‍ കന്നഡ വിഭാഗം തലവനായിരുന്നു. ധാര്‍വാഡിലെ കര്‍ണാടക യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ. ബിരുദം കരസ്ഥമാക്കി. സെന്റ് അലോഷ്യസ് കോളേജില്‍ ലക്ചററായി ഔദ്യോഗിക മേഖലയില്‍ പ്രവേശിച്ചു. 1993ല്‍ വിരമിച്ചു. മംഗലാപുരത്തെ യക്ഷഗാന ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ വിസിറ്റിംഗ് ലക്ചററായി.മലയാളികളായ […]

കാസര്‍കോട്: പ്രശസ്ത കന്നഡ-തുളു സാഹിത്യകാരനും ചരിത്രകാരനും ഗവേഷകനും ഫോക്‌ലോറിസ്റ്റും യക്ഷഗാന പ്രസംഗകനുമായ ഡോ. അമൃത് സോമേശ്വര്‍ (89) അന്തരിച്ചു. തലപ്പാടിക്കടുത്ത കോട്ടേക്കാര്‍ അഡ്യ സ്വദേശിയാണ്. മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരകം, കേരള-കര്‍ണാടക തുളു അക്കാദമികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പുത്തൂര്‍ വിവേകാനന്ദ കോളേജില്‍ കന്നഡ വിഭാഗം തലവനായിരുന്നു. ധാര്‍വാഡിലെ കര്‍ണാടക യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ. ബിരുദം കരസ്ഥമാക്കി. സെന്റ് അലോഷ്യസ് കോളേജില്‍ ലക്ചററായി ഔദ്യോഗിക മേഖലയില്‍ പ്രവേശിച്ചു. 1993ല്‍ വിരമിച്ചു. മംഗലാപുരത്തെ യക്ഷഗാന ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ വിസിറ്റിംഗ് ലക്ചററായി.
മലയാളികളായ ചിരുകണ്ടന്‍-അമ്മിണി ദമ്പതികളുടെ മകനാണ്. മാതൃഭാഷ മലയാളമാണ്. നോവല്‍, കവിത, നാടകം, നിരൂപണം, യക്ഷഗാന പ്രസംഗങ്ങള്‍ ഇനങ്ങളിലായി 30ല്‍ പരം കൃതികള്‍ രചിച്ചു. അമര ശില്‍പി വീര കല്‍ക്കുട, ഘോറ മാറക, സഹസ്ര കവച മോക്ഷ, കായകല്‍പ, യക്ഷഗാന കൃതി സമ്പുട തുടങ്ങിയവ പ്രധാന കൃതികള്‍. കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡ്, ജാനപ്പദ-യക്ഷഗാന അക്കാദമി അവാര്‍ഡ്, കേന്ദ്ര വിദ്യാ അവാര്‍ഡ്, കുക്കില അവാര്‍ഡ്, നുഡിസിരി അവാര്‍ഡ്, 2016ലെ കര്‍ണാടക രാജ്യോത്സവ അവാര്‍ഡ്, കേന്ദ്ര സാഹിത്യ ഭാഷാ സമ്മാന്‍ അവാര്‍ഡ്, കെ.എസ്. ഹരിദാസ ഭട്ട് അവാര്‍ഡ്, ആര്യഭട്ട അവാര്‍ഡ്, ആകാശവാണി പാര്‍ത്ഥി സുബ്ബ അവാര്‍ഡ്, കര്‍ണാടക തുളു അക്കാദമി അവാര്‍ഡ് തുടങ്ങിയവ നേടി.