പൈവളിഗെ സ്വദേശി ഡോ. എ.കെ കാസിം മക്കയില്‍ അന്തരിച്ചു

കാസര്‍കോട്: പൈവളിഗെ സ്വദേശിയായ ഡോ. എ.കെ കാസിം (49) മക്കയില്‍ അന്തരിച്ചു. ഹൃദയാഘാതംമൂലമായിരുന്നു മരണം. മക്ക ഏഷ്യന്‍ പോളി ക്ലീനിക്ക് മാനേജറായും ഡോക്ടറായും ആറ് വര്‍ഷത്തോളമായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു. വര്‍ഷങ്ങളോളം ഉപ്പള കൈക്കമ്പയില്‍ ക്ലീനിക്ക് നടത്തിയിരുന്നു. മംഗളൂരു ഒമേഗ ആസ്പത്രിയിലും സേവനം അനുഷ്ടിച്ചിരുന്നു. മംഗളൂരു യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു. സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്ന ഡോ. കാസിമിന്റെ ആക്‌സ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മംഗളൂരു ഫള്‍നീരിലെ അപ്പാര്‍ട്ട്‌മെന്റിലാണ് കുടുംബ സമേതം താമസിച്ചിരുന്നത്. ഹമീദലി കമ്പാറിന്റെയും (മുഗുളി […]

കാസര്‍കോട്: പൈവളിഗെ സ്വദേശിയായ ഡോ. എ.കെ കാസിം (49) മക്കയില്‍ അന്തരിച്ചു. ഹൃദയാഘാതംമൂലമായിരുന്നു മരണം. മക്ക ഏഷ്യന്‍ പോളി ക്ലീനിക്ക് മാനേജറായും ഡോക്ടറായും ആറ് വര്‍ഷത്തോളമായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു. വര്‍ഷങ്ങളോളം ഉപ്പള കൈക്കമ്പയില്‍ ക്ലീനിക്ക് നടത്തിയിരുന്നു. മംഗളൂരു ഒമേഗ ആസ്പത്രിയിലും സേവനം അനുഷ്ടിച്ചിരുന്നു. മംഗളൂരു യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു. സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്ന ഡോ. കാസിമിന്റെ ആക്‌സ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മംഗളൂരു ഫള്‍നീരിലെ അപ്പാര്‍ട്ട്‌മെന്റിലാണ് കുടുംബ സമേതം താമസിച്ചിരുന്നത്.
ഹമീദലി കമ്പാറിന്റെയും (മുഗുളി ഹമീദ്) സുലൈഖയുടേയും മകനാണ്. ഭാര്യ: ജസീല. മക്കള്‍: കാമില്‍കാസിം (എം.ബി.ബി.എസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി, എ.ജെ മെഡിക്കല്‍ കോളേജ്), ഷാമില്‍ കാസിം (എം.ബി.ബി.എസ് ഒന്നാംവാര്‍ഷ വിദ്യാര്‍ത്ഥി, ബംഗളൂരു ഗവ. മെഡിക്കല്‍ കോളേജ്). സഹോദരങ്ങള്‍: റസിയ ഹനീഫ ഉപ്പള, ഷമീമ അബ്ദുല്ല കയ്യാര്‍.

Related Articles
Next Story
Share it