ഡോ. അബ്ദുല്‍സത്താറിന്റെ 'യാത്രകള്‍ അനുഭവങ്ങള്‍' 19ന് പ്രകാശിതമാവും

കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ നെഞ്ച് രോഗ വിദഗ്ധന്‍ ഡോ. അബ്ദുല്‍സത്താര്‍ എ.എയുടെ മൂന്നാമത്തെ പുസ്തകമായ 'യാത്രകള്‍ അനുഭവങ്ങള്‍' 19ന് ഞായറാഴ്ച 4.30ന് പ്രകാശിതമാവും. തളങ്കര പടിഞ്ഞാര്‍ കോര്‍ണിഷിലാണ് പരിപാടി. തിരക്കഥാകൃത്തും പ്രശസ്ത കഥാകാരനുമായ സന്തോഷ് ഏച്ചിക്കാനം പ്രകാശനം നിര്‍വഹിക്കും. കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ ഏറ്റുവാങ്ങും. റഹ്‌മാന്‍ തായലങ്ങാടി പുസ്തക പരിചയം നടത്തും. യഹ്‌യ തളങ്കരയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ മുഖ്യാതിഥിയായിരിക്കും. ജനറല്‍ ആസ്പത്രി സുപ്രണ്ട് ഡോ. രാജറാം, […]

കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ നെഞ്ച് രോഗ വിദഗ്ധന്‍ ഡോ. അബ്ദുല്‍സത്താര്‍ എ.എയുടെ മൂന്നാമത്തെ പുസ്തകമായ 'യാത്രകള്‍ അനുഭവങ്ങള്‍' 19ന് ഞായറാഴ്ച 4.30ന് പ്രകാശിതമാവും. തളങ്കര പടിഞ്ഞാര്‍ കോര്‍ണിഷിലാണ് പരിപാടി. തിരക്കഥാകൃത്തും പ്രശസ്ത കഥാകാരനുമായ സന്തോഷ് ഏച്ചിക്കാനം പ്രകാശനം നിര്‍വഹിക്കും. കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ ഏറ്റുവാങ്ങും. റഹ്‌മാന്‍ തായലങ്ങാടി പുസ്തക പരിചയം നടത്തും. യഹ്‌യ തളങ്കരയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ മുഖ്യാതിഥിയായിരിക്കും. ജനറല്‍ ആസ്പത്രി സുപ്രണ്ട് ഡോ. രാജറാം, തനിമ കലാസാഹിത്യവേദി പ്രസിഡണ്ട് അബു ത്വാഇ, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന്‍, ഉബൈദ് പഠന കേന്ദ്രം സെക്രട്ടറി ടി.എ ഷാഫി, കവി പി.എസ് ഹമീദ്, എഴുത്തുകാരന്‍ എരിയാല്‍ അബ്ദുല്ല, കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ട് കെ.എം ഹനീഫ് സംബന്ധിക്കും. ഡോ. അബ്ദുല്‍സത്താര്‍ മറുമൊഴി നടത്തും. അഷ്‌റഫലി ചേരങ്കൈ സ്വാഗതവും അമീര്‍ പള്ളിയാന്‍ നന്ദിയും പറയും.
20 അധ്യായങ്ങളുള്ള പുസ്തകത്തില്‍ ഡോ. അബ്ദുല്‍ സത്താറിന്റെ യാത്രകളും ചില അനുഭവങ്ങളുമാണ് അടുക്കിവെച്ചിരിക്കുന്നത്. കവി റഫീഖ് അഹമ്മദാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണന്റെ കുറിപ്പുമുണ്ട്. പ്രമുഖ ഫോട്ടോഗ്രാഫര്‍ എഞ്ചിനീയര്‍ എ.കെ മുണ്ടോളാണ് കവര്‍ ഡിസൈന്‍ ചെയ്തത്. ടി.എം അന്‍വര്‍ സാദത്താണ് ഇല്ലുസ്‌ട്രേഷന്‍ വരച്ചത്.

Related Articles
Next Story
Share it