ഡോ. അബ്ദുല്‍ സത്താറിന്റെ 'ഓര്‍മ്മകള്‍ പെയ്യുന്ന ഇടവഴികള്‍' ഏപ്രിലില്‍ പ്രകാശിതമാവും

കാസര്‍കോട്: ഡോ. എ.എ അബ്ദുല്‍ സത്താറിന്റെ 'ഓര്‍മ്മകള്‍ പെയ്യുന്ന ഇടവഴികള്‍' എന്ന പുതിയ പുസ്തകം ഏപ്രില്‍ അവസാന വാരത്തില്‍ പ്രകാശിതമാകും. കാസര്‍കോട് ഗവ. ജനറല്‍ ആസ്പത്രിയിലെ ശ്വാസകോശരോഗ വിദഗ്ധനായ ഡോ. സത്താറിന്റെ നാലാമത്തെ പുസ്തകമാണിത്. നിത്യവും നമുക്ക് ചുറ്റും കാണുന്ന കാഴ്ചകള്‍ വായനക്കാര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുകയാണ് പുതിയ പുസ്തകത്തിലൂടെ എന്ന് ഡോ. അബ്ദുല്‍ സത്താര്‍ പറഞ്ഞു. സാഹിത്യകാരന്‍ പി. സുരേന്ദ്രനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ കൂടിയായ എഞ്ചിനീയര്‍ എ.കെ മുണ്ടോളാണ് കവര്‍ ഡിസൈന്‍ ചെയ്തത്. ഇലസ്‌ട്രേഷന്‍ […]

കാസര്‍കോട്: ഡോ. എ.എ അബ്ദുല്‍ സത്താറിന്റെ 'ഓര്‍മ്മകള്‍ പെയ്യുന്ന ഇടവഴികള്‍' എന്ന പുതിയ പുസ്തകം ഏപ്രില്‍ അവസാന വാരത്തില്‍ പ്രകാശിതമാകും. കാസര്‍കോട് ഗവ. ജനറല്‍ ആസ്പത്രിയിലെ ശ്വാസകോശരോഗ വിദഗ്ധനായ ഡോ. സത്താറിന്റെ നാലാമത്തെ പുസ്തകമാണിത്. നിത്യവും നമുക്ക് ചുറ്റും കാണുന്ന കാഴ്ചകള്‍ വായനക്കാര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുകയാണ് പുതിയ പുസ്തകത്തിലൂടെ എന്ന് ഡോ. അബ്ദുല്‍ സത്താര്‍ പറഞ്ഞു. സാഹിത്യകാരന്‍ പി. സുരേന്ദ്രനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ കൂടിയായ എഞ്ചിനീയര്‍ എ.കെ മുണ്ടോളാണ് കവര്‍ ഡിസൈന്‍ ചെയ്തത്. ഇലസ്‌ട്രേഷന്‍ പത്മനാഭന്‍ ബ്ലാത്തൂരും. ഹുബാഷിക പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍. പുലര്‍കാല കാഴ്ചകള്‍, ആരോഗ്യത്തിലേക്ക് തുറക്കുന്നവാതില്‍, യാത്രകള്‍ അനുഭവങ്ങള്‍ എന്നിവയാണ് ഡോ. സത്താറിന്റേതായി നേരത്തെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍.

Related Articles
Next Story
Share it