കാസര്‍കോട്: സമൂഹത്തെ നിശ്ചലമാകാന്‍ അനുവദിക്കാതെ സദാ ചലിപ്പിക്കുന്നവരാണ് എഴുത്തുകാരെന്ന് പ്രശസ്ത ഭാഷാ ഗവേഷകനും കണ്ണൂര്‍ സര്‍വകലാശാലാ മലയാള വിഭാഗം മുന്‍ മേധാവിയുമായ ഡോ.എ.എം. ശ്രീധരന്‍ അഭിപ്രായപ്പെട്ടു.
പുരോഗമന കലാ സാഹിത്യ സംഘം കാസര്‍കോട് ഏരിയാ കമ്മിറ്റിയും നുള്ളിപ്പാടി ഇ.എം. എസ്. സ്മാരക ഗ്രന്ഥാലയവും ചേര്‍ന്ന് സംഘടിപ്പിച്ച വായനാസന്ധ്യയില്‍ രവീന്ദ്രന്‍ പാടിയുടെ പറച്ചല് എന്ന പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലകൃഷ്ണന്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ബി.കെ.സുകുമാരന്‍ സ്വാഗതം പറഞ്ഞു. രാഘവന്‍ ബെള്ളിപ്പാടി, എരിയാല്‍ അബ്ദുല്ല, കെ.കെ.രാജന്‍, താജുദ്ദീന്‍ ബാങ്കോട്, കെ.എച്ച്.മുഹമ്മദ്, മുംതാസ് എം.എ, റഹ്മാന്‍ മുട്ടത്തൊടി, ബഷീര്‍ അഹമ്മദ് സിദ്ദീഖ് മൊഗ്രാല്‍, രചന അബ്ബാസ് ചര്‍ച്ചയില്‍ പങ്കെടുത്തു. രവീന്ദ്രന്‍ പാടി മറുപടി പ്രസംഗം നടത്തി.