'ആരോഗ്യത്തിലേക്കു തുറക്കുന്ന വാതില്‍' നന്മയിലേക്കും നൈതികതയിലേക്കും തുറന്നിടുന്ന വാതില്‍-ഡോ. അംബികാസുതന്‍ മാങ്ങാട്

കാസര്‍കോട്: ഡോ: എ.എ. അബ്ദുല്‍ സത്താറിന്റെ 'ആരോഗ്യത്തിലേക്ക് തുറക്കുന്ന വാതില്‍' എന്ന പുസ്തകം നന്മയിലേക്കും സ്‌നേഹത്തിലേക്കും നൈതികതയിലേക്കും മാനവികതയിലേക്കും കൂടി വാതില്‍ തുറന്നിടുകയാണെന്ന് പ്രശസ്ത നോവലിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. അംബികാസുതന്‍ മാങ്ങാട് പുറഞ്ഞു. പുസ്തകത്തിന്റെ പ്രകാശനം തളങ്കര സിറാമിക്‌സ് റോഡിലെ അബ്ര ഗാര്‍ഡനില്‍ കെ.എം. ഹനീഫക്ക് നല്‍കി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തളങ്കര ജദീദ് റോഡ് യുവജന വായനശാലയുടെ ആഭിമുഖ്യത്തിലാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് റഹ്‌മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ […]

കാസര്‍കോട്: ഡോ: എ.എ. അബ്ദുല്‍ സത്താറിന്റെ 'ആരോഗ്യത്തിലേക്ക് തുറക്കുന്ന വാതില്‍' എന്ന പുസ്തകം നന്മയിലേക്കും സ്‌നേഹത്തിലേക്കും നൈതികതയിലേക്കും മാനവികതയിലേക്കും കൂടി വാതില്‍ തുറന്നിടുകയാണെന്ന് പ്രശസ്ത നോവലിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. അംബികാസുതന്‍ മാങ്ങാട് പുറഞ്ഞു. പുസ്തകത്തിന്റെ പ്രകാശനം തളങ്കര സിറാമിക്‌സ് റോഡിലെ അബ്ര ഗാര്‍ഡനില്‍ കെ.എം. ഹനീഫക്ക് നല്‍കി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തളങ്കര ജദീദ് റോഡ് യുവജന വായനശാലയുടെ ആഭിമുഖ്യത്തിലാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് റഹ്‌മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജദീദ്‌റോഡ് യുവജന വായനശാല പ്രസിഡണ്ട് ടി.എ. ഷാഫി സ്വാഗതം പറഞ്ഞു. നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല മുഖ്യാതിഥിയായിരുന്നു. ജനറല്‍ ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാം പുസ്തക പരിചയം നടത്തി.
പത്മനാഭന്‍ ബ്ലാത്തൂര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന്‍, മുജീബ് അഹ്‌മദ്, ഡോ. ബാലഗോപാലന്‍ നായര്‍, കെ.എ. മുഹമ്മദ് ബഷീര്‍ വോളിബോള്‍, ടി.എ. ഖാലിദ്, ഗിരിധര്‍ രാഘവന്‍, കെ.എം. അബ്ദുല്‍ റഹ്‌മാന്‍, ആയിസത്ത് ഹസൂറ തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് സാഹിത്യ വേദി സെക്രട്ടറി അഷ്‌റഫ് അലി ചേരങ്കൈ നന്ദി പറഞ്ഞു.

Related Articles
Next Story
Share it