ഡി.പി.സി കപ്പ്: ഹൊസ്ദുര്‍ഗും മര്‍ച്ചന്റ്‌സ് കാസര്‍കോടും വിജയിച്ചു

കാസര്‍കോട്: ലഹരിക്കെതിരെയുള്ള പ്രചാരണാര്‍ത്ഥം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഡി. പി.സി കപ്പ്-2023ല്‍ കഴിഞ്ഞ വര്‍ഷത്തെ വിജയികളായ ഹൊസ്ദുര്‍ഗും റണ്ണറപ്പായ മര്‍ച്ചന്റ്‌സ് കാസര്‍കോടും തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയിച്ചു. കുമ്പള കോസ്റ്റല്‍ ടീമും മര്‍ച്ചന്റ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ കുമ്പള ഉയര്‍ത്തിയ 84 റണ്‍സ് വിജയലക്ഷ്യം 9 വിക്കറ്റ് ബാക്കിനില്‍ക്കേ മര്‍ച്ചന്റ്‌സ് മറികടന്നു. 22 ബൗളില്‍ 68 റണ്‍സ് എടുത്ത മര്‍ച്ചന്റ്‌സിലെ ഷാനിയാണ് കളിയിലെ താരം.മറ്റൊരു മത്സരത്തില്‍ റോവേര്‍സ് ഹൊസ്ദുര്‍ഗ് ട്രാഫിക് യൂണിറ്റിനെ 24 റണ്‍സിന് […]

കാസര്‍കോട്: ലഹരിക്കെതിരെയുള്ള പ്രചാരണാര്‍ത്ഥം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഡി. പി.സി കപ്പ്-2023ല്‍ കഴിഞ്ഞ വര്‍ഷത്തെ വിജയികളായ ഹൊസ്ദുര്‍ഗും റണ്ണറപ്പായ മര്‍ച്ചന്റ്‌സ് കാസര്‍കോടും തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയിച്ചു. കുമ്പള കോസ്റ്റല്‍ ടീമും മര്‍ച്ചന്റ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ കുമ്പള ഉയര്‍ത്തിയ 84 റണ്‍സ് വിജയലക്ഷ്യം 9 വിക്കറ്റ് ബാക്കിനില്‍ക്കേ മര്‍ച്ചന്റ്‌സ് മറികടന്നു. 22 ബൗളില്‍ 68 റണ്‍സ് എടുത്ത മര്‍ച്ചന്റ്‌സിലെ ഷാനിയാണ് കളിയിലെ താരം.
മറ്റൊരു മത്സരത്തില്‍ റോവേര്‍സ് ഹൊസ്ദുര്‍ഗ് ട്രാഫിക് യൂണിറ്റിനെ 24 റണ്‍സിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഹൊസ്ദുര്‍ഗ് ഉയര്‍ത്തിയ 100 റണ്‍സ് പിന്തുടര്‍ന്ന ട്രാഫിക് ടീമിന് 76 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ഹൊസ്ദുര്‍ഗിന്റെ ഷബ്ജു മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.
മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Related Articles
Next Story
Share it