പുലി പിന്തുടരുന്നതായി സംശയം; ചെര്‍ക്കള- ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതക്കരികില്‍ മാനുകള്‍ കൂട്ടത്തോടെ എത്തി
ആദൂര്‍: ചെര്‍ക്കള- ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതക്കരികില്‍ മാനുകള്‍ കൂട്ടത്തോടെ എത്തിയത് പുലി പിന്തുടരുന്നതുകൊണ്ടാണെന്ന് സംശയം. ഇതോടെ പുലിയുടെ സാന്നിധ്യമുണ്ടാകുമെന്ന ആശങ്ക വര്‍ധിക്കുന്നു.ഇന്നലെ ഇരുപതോളം മാനുകളാണ് അന്തര്‍ സംസ്ഥാന പാതക്കരികിലെ പതിമൂന്നാംമൈലിലെത്തിയത്. കഴിഞ്ഞയാഴ്ച നാല് മാനുകളെ ഇവിടെ കണ്ടിരുന്നു. കൊട്ടംകുഴിയിലും മാനുകള്‍ കൂട്ടത്തോടെ എത്തി.അഡൂര്‍, കാറഡുക്ക വനമേഖലകളില്‍ നിന്ന് ഒറ്റതിരിഞ്ഞ് മാനുകള്‍ ഇവിടേക്ക് വരാറുണ്ട്. എന്നാല്‍ 20 ഓളം മാനുകളെ ഒരുമിച്ച് കാണുന്നത് ഇതാദ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.പുലിയുടെ ആക്രമണം ഭയന്നാകാം മാനുകള്‍ കൂട്ടത്തോടെ ഇറങ്ങിവന്നതെന്നാണ് സംശയിക്കപ്പെടുന്നത്. മുളിയാറിലും […]

ആദൂര്‍: ചെര്‍ക്കള- ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതക്കരികില്‍ മാനുകള്‍ കൂട്ടത്തോടെ എത്തിയത് പുലി പിന്തുടരുന്നതുകൊണ്ടാണെന്ന് സംശയം. ഇതോടെ പുലിയുടെ സാന്നിധ്യമുണ്ടാകുമെന്ന ആശങ്ക വര്‍ധിക്കുന്നു.
ഇന്നലെ ഇരുപതോളം മാനുകളാണ് അന്തര്‍ സംസ്ഥാന പാതക്കരികിലെ പതിമൂന്നാംമൈലിലെത്തിയത്. കഴിഞ്ഞയാഴ്ച നാല് മാനുകളെ ഇവിടെ കണ്ടിരുന്നു. കൊട്ടംകുഴിയിലും മാനുകള്‍ കൂട്ടത്തോടെ എത്തി.
അഡൂര്‍, കാറഡുക്ക വനമേഖലകളില്‍ നിന്ന് ഒറ്റതിരിഞ്ഞ് മാനുകള്‍ ഇവിടേക്ക് വരാറുണ്ട്. എന്നാല്‍ 20 ഓളം മാനുകളെ ഒരുമിച്ച് കാണുന്നത് ഇതാദ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പുലിയുടെ ആക്രമണം ഭയന്നാകാം മാനുകള്‍ കൂട്ടത്തോടെ ഇറങ്ങിവന്നതെന്നാണ് സംശയിക്കപ്പെടുന്നത്. മുളിയാറിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ എണ്ണം കുറയുന്നതിന് പിന്നില്‍ പുലിയാണെന്നാണ് കരുതുന്നത്. തെരുവ് നായ്ക്കളെ ഓരോന്നായി പുലി ഭക്ഷിക്കുകയാണെന്ന സംശയം നിലനില്‍ക്കുന്നുണ്ട്.
ബേപ്പ് തോണിപ്പള്ളത്തെ ബി. നാരായണന്റെ വളര്‍ത്തുനായയെ പുലിയെന്ന് കരുതപ്പെടുന്ന ജീവി കടിച്ചുകൊണ്ടുപോയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. അഡൂര്‍, പാണ്ടി, കാറഡുക്ക, മുളിയാര്‍ എന്നീ ചെറുവനങ്ങളില്‍ കാട്ടുപോത്തുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
ഇവ നാട്ടിലിറങ്ങുന്നത് പതിവാണ്. രണ്ടാഴ്ചയോളം മുളിയാര്‍ വനത്തിലുണ്ടായിരുന്ന രണ്ട് കൊമ്പനാനകള്‍ ഇപ്പോള്‍ നെയ്യംകയം കാട്ടിലുണ്ട്. ആനകളെ പുഴ കടത്താനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. വനാതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ ആനകളെത്തി കൃഷി നശിപ്പിക്കുന്നത് പതിവാണ്.