എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും എ വിജയരാഘവന്റെ ഭാര്യയുമായ ആര്‍ ബിന്ദുവിന് മണലൂര്‍ മണ്ഡലത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ ഡ്യൂട്ടി; സാങ്കേതിക പിഴവാണെന്ന് ജില്ലാ കലക്ടര്‍

തൃശൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും എ വിജയരാഘവന്റെ ഭാര്യയുമായ ആര്‍ ബിന്ദുവിന് മണലൂര്‍ മണ്ഡലത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ ഡ്യൂട്ടി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് ആര്‍. ബിന്ദു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ മുന്നില്‍ റിപോര്‍ട്ട് ചെയ്യേണ്ട അവസ്ഥയിലാണ് മണലൂര്‍ മണ്ഡലത്തിലെ പോളിംഗ് ഓഫീസര്‍മാരും മറ്റ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരും. എന്നാല്‍ ഇത് സാങ്കേതിക പിഴവാണെന്നാണ് ജില്ലാകലക്ടറുടെ വിശദീകരണം. വേറെ ആള്‍ക്ക് ചുമതല നല്‍കുമെന്നും തൃശൂര്‍ ജില്ലാ കലക്ടര്‍ വ്യക്തമക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനു മുമ്പേ […]

തൃശൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും എ വിജയരാഘവന്റെ ഭാര്യയുമായ ആര്‍ ബിന്ദുവിന് മണലൂര്‍ മണ്ഡലത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ ഡ്യൂട്ടി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് ആര്‍. ബിന്ദു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ മുന്നില്‍ റിപോര്‍ട്ട് ചെയ്യേണ്ട അവസ്ഥയിലാണ് മണലൂര്‍ മണ്ഡലത്തിലെ പോളിംഗ് ഓഫീസര്‍മാരും മറ്റ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരും.

എന്നാല്‍ ഇത് സാങ്കേതിക പിഴവാണെന്നാണ് ജില്ലാകലക്ടറുടെ വിശദീകരണം. വേറെ ആള്‍ക്ക് ചുമതല നല്‍കുമെന്നും തൃശൂര്‍ ജില്ലാ കലക്ടര്‍ വ്യക്തമക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനു മുമ്പേ തൃശൂര്‍ ശ്രീ കേരള വര്‍മ കോളെജിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പട്ടിക തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നു. പിന്നീടാണ് ഈ കോളജിലെ വൈസ് പ്രിന്‍സിപ്പലായിരുന്ന ആര്‍ ബിന്ദുവിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത്.

സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കേരള വര്‍മ്മ കോളജ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും ആര്‍. ബിന്ദു സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിരുന്നു. വിരമിക്കാന്‍ രണ്ട് വര്‍ഷം ബാക്കിയുള്ളപ്പോഴാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്. സി.പി.എം സെക്രട്ടറി വിജയരാഘവന്റെ ഭാര്യയാണ് ആര്‍. ബിന്ദു. ഇവരെ ശ്രീ കേരള വര്‍മ കോളജ് വൈസ് പ്രിന്‍സിപ്പലായി നിയമിച്ചതും ഇവരുടെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയും ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

Related Articles
Next Story
Share it