മുസ്ലിംകളുടെ വോട്ട് വേണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ

ഗുവാഹട്ടി: വിവാദ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. തനിക്ക് മുസ്ലിംകളുടെ വോട്ട് വേണ്ടെന്നാണ് ഹിമാന്ത ബിശ്വ ശര്‍മനടത്തിയ പ്രസ്താവന. സംസ്ഥാനത്തെ ജനങ്ങള്‍ സൗഹാര്‍ദത്തോടെയാണ് കഴിയുന്നതെന്നും ബംഗാള്‍ വംശജരായ മുസ്‌ലിംകളുടെ എണ്ണം ഏറെ വര്‍ധിച്ചതാണ് അസമിലെ പ്രശ്‌നങ്ങളുടെ മൂലകാരണമെന്നും അതിനാലാണ് അവര്‍ കൈയേറിയ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ കോണ്‍ക്ലേവിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. "എന്റെ തീരുമാനം ഇതാണ്. അവര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യില്ല. അതുകൊണ്ട് തന്നെ അവരുടെ ഏരിയയില്‍ ഞങ്ങള്‍ കാമ്പയിന്‍ […]

ഗുവാഹട്ടി: വിവാദ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. തനിക്ക് മുസ്ലിംകളുടെ വോട്ട് വേണ്ടെന്നാണ് ഹിമാന്ത ബിശ്വ ശര്‍മനടത്തിയ പ്രസ്താവന. സംസ്ഥാനത്തെ ജനങ്ങള്‍ സൗഹാര്‍ദത്തോടെയാണ് കഴിയുന്നതെന്നും ബംഗാള്‍ വംശജരായ മുസ്‌ലിംകളുടെ എണ്ണം ഏറെ വര്‍ധിച്ചതാണ് അസമിലെ പ്രശ്‌നങ്ങളുടെ മൂലകാരണമെന്നും അതിനാലാണ് അവര്‍ കൈയേറിയ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ കോണ്‍ക്ലേവിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

"എന്റെ തീരുമാനം ഇതാണ്. അവര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യില്ല. അതുകൊണ്ട് തന്നെ അവരുടെ ഏരിയയില്‍ ഞങ്ങള്‍ കാമ്പയിന്‍ ചെയ്യാറില്ല. പക്ഷേ എല്ലാ വികസനവും അവിടെ എത്തിക്കാറുണ്ട്. ഇപ്പോള്‍ ഏഴുലക്ഷം സൗജന്യ വീടുകള്‍ നല്‍കിയാല്‍ അതില്‍ 4.5 ലക്ഷവും കൊണ്ടുപോകുന്നത് കുടിയേറ്റക്കാരായ മുസ്‌ലിംകളാണ്"-ബിശ്വ പറഞ്ഞു.

അടുത്തിടെ അസമിലുണ്ടായ ഏറെ വിവാദമായ കുടിയൊഴിപ്പിക്കലിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു. "വെറുപ്പിന്റെ രാഷ്ട്രീയമല്ല അസമിലുള്ളത്. 1000 ത്തോളം കുടുംബങ്ങള്‍ 77,000 ഏക്കര്‍ ഭൂമി കയ്യേറിയിരിക്കുകയാണ്. ഒരാള്‍ രണ്ടേക്കറില്‍ കൂടുതല്‍ സ്ഥലം കൈവശം വെക്കരുതെന്നാണ് ഞങ്ങളുടെ നയം. കുടിയൊഴിപ്പിക്കല്‍ ഒരു തുടര്‍ പ്രക്രിയയാണ്. തദ്ദേശീയരായ അസമികളെയും കുടിയൊഴിപ്പിക്കുന്നുണ്ട്. ഇതില്‍ വര്‍ഗീയതയില്ല"-ബിശ്വ കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it