പീഡന കേസിലെ പ്രതിയോട് ഇരയെ വിവാഹം ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ച ചീഫ് ജസ്റ്റീസിനെ ന്യായീകരിച്ച് ബാര്‍ കൗണ്‍സില്‍

ന്യൂഡെല്‍ഹി: പീഡന കേസിലെ പ്രതിയോട് ഇരയെ വിവാഹം ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ച ചീഫ് ജസ്റ്റീസിനെ ന്യായീകരിച്ച് ബാര്‍ കൗണ്‍സില്‍. ഒരുകൂട്ടം രാഷ്ട്രീയക്കാരും സാമൂഹിക പ്രവര്‍ത്തകരെന്ന് പറയപ്പെടുന്നവരും സുപ്രീം കോടതി ജഡ്ജിമാര്‍ക്കുനേരെ വ്യക്തിപരമായ അക്രമങ്ങള്‍ നടത്തുകയാണെന്ന് ബാര്‍ കൗണ്‍സില്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വിദ്വേഷജനകമായ മാധ്യമ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടികളുണ്ടാകണമെന്നും ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. തന്റെ ഇടക്കാല ജാമ്യം റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് നടപടി ചോദ്യം ചെയ്ത് പീഡനകേസ് പ്രതി സമര്‍പ്പിച്ച […]

ന്യൂഡെല്‍ഹി: പീഡന കേസിലെ പ്രതിയോട് ഇരയെ വിവാഹം ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ച ചീഫ് ജസ്റ്റീസിനെ ന്യായീകരിച്ച് ബാര്‍ കൗണ്‍സില്‍. ഒരുകൂട്ടം രാഷ്ട്രീയക്കാരും സാമൂഹിക പ്രവര്‍ത്തകരെന്ന് പറയപ്പെടുന്നവരും സുപ്രീം കോടതി ജഡ്ജിമാര്‍ക്കുനേരെ വ്യക്തിപരമായ അക്രമങ്ങള്‍ നടത്തുകയാണെന്ന് ബാര്‍ കൗണ്‍സില്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വിദ്വേഷജനകമായ മാധ്യമ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടികളുണ്ടാകണമെന്നും ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

തന്റെ ഇടക്കാല ജാമ്യം റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് നടപടി ചോദ്യം ചെയ്ത് പീഡനകേസ് പ്രതി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ ഇരയെ വിവാഹം ചെയ്യുമോ എന്ന് ചോദിച്ചത. ഇത് വിവാദമാകുകയായിരുന്നു.

വസ്തുതകള്‍ പരിശോധിക്കാതെ സുപ്രീം കോടതി പരാമര്‍ശങ്ങളെ വിമര്‍ശിക്കുന്ന സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകരുടെ നടപടിയെ ബാര്‍ കൗണ്‍സില്‍ അധ്യക്ഷന്‍ മനാന്‍ കുമാര്‍ മിശ്ര അപലപിച്ചു. ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം തെളിവുകളും രേഖകളും അടിസ്ഥാനമാക്കിയുള്ളതാണെന്നും പ്രതി ഇരയായ പെണ്‍കുട്ടിയോട് പ്രായപൂര്‍ത്തിയാകുമ്പോള്‍ കല്യാണം കഴിക്കാമെന്ന് വാക്ക് നല്‍കിയതായും ഒരു സുപ്രീം കോടതി ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിഷയത്തിലെ സാമൂഹിക പ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍ ന്യായമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it