അഫ്ഗാന്റെ മൂന്നില്‍ രണ്ട് ഭാഗവും താലിബാന്‍ പിടിയിലയതായി റിപോര്‍ട്ട്; സൈനിക കേന്ദ്രവും പിടിച്ചടക്കി; സഹായം തേടി ലോകത്തിന് മുന്നില്‍ കൈകൂപ്പി ക്രിക്കറ്റ് താരം റാഷിദ് ഖാന്‍
ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ക്രൂരത തുടരുന്നു. രാജ്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും താലിബാന്‍ കീഴടക്കിയതായി വാര്‍ത്താ ഏജന്‍സിയായ എ പി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പ്രവിശ്യകളുടെ തലസ്ഥാനങ്ങള്‍ കൂടി താലിബന്‍ പിടിച്ചെടുത്തു. ഒരു സൈനിക കേന്ദ്രവും ഭീകരര്‍ പിടിച്ചടക്കിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യകളായ ബദക്ഷണ്‍, ബഘ്ലന്‍ എന്നിവയും കിഴക്കന്‍ പ്രവിശ്യയായ ഫറയുമാണ് താലിബാന്‍ പുതുതായി പിടിച്ചെടുത്തത്. അതിനിടെ സഹായം തേടി ലോകത്തിന് മുന്നില്‍ കൈകൂപ്പി ക്രിക്കറ്റ് താരം റാഷിദ് ഖാന്‍ രംഗത്തെത്തി. സ്ത്രീകളും കുട്ടികളും അടക്കം അക്രമിക്കപ്പെടുകയാണെന്നും […]

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ക്രൂരത തുടരുന്നു. രാജ്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും താലിബാന്‍ കീഴടക്കിയതായി വാര്‍ത്താ ഏജന്‍സിയായ എ പി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പ്രവിശ്യകളുടെ തലസ്ഥാനങ്ങള്‍ കൂടി താലിബന്‍ പിടിച്ചെടുത്തു. ഒരു സൈനിക കേന്ദ്രവും ഭീകരര്‍ പിടിച്ചടക്കിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യകളായ ബദക്ഷണ്‍, ബഘ്ലന്‍ എന്നിവയും കിഴക്കന്‍ പ്രവിശ്യയായ ഫറയുമാണ് താലിബാന്‍ പുതുതായി പിടിച്ചെടുത്തത്.
അതിനിടെ സഹായം തേടി ലോകത്തിന് മുന്നില്‍ കൈകൂപ്പി ക്രിക്കറ്റ് താരം റാഷിദ് ഖാന്‍ രംഗത്തെത്തി. സ്ത്രീകളും കുട്ടികളും അടക്കം അക്രമിക്കപ്പെടുകയാണെന്നും സഹായിക്കണമെന്നും റാഷിദ് ഖാന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് സമാധാനം വേണമെന്നും റാഷിദ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് താരത്തിന്റെ അഭ്യര്‍ത്ഥന.
'ലോക രാഷ്ട്രങ്ങളിലെ പ്രിയ നേതാക്കളേ, എന്റെ രാജ്യം അക്രമത്തിന്റെ പിടിയിലാണ്. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് നിരപരാധികള്‍ എല്ലാ ദിവസവും രക്ഷസാക്ഷികള്‍ ആകേണ്ടി വരുന്നു. വീടുകള്‍ ഉള്‍പ്പെടെ തകര്‍ക്കപ്പെടുന്നു. ആയിരക്കണക്കിനു കുടുംബങ്ങള്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്നു. ഈ കലുഷിത സാഹചര്യം തുടരാന്‍ അനുവദിക്കരുതേ, അഫ്ഗാന്‍ പൗരന്മാരെ കൊല്ലുന്നതും അഫ്ഗാനിസ്ഥാനെ തകര്‍ക്കുന്നതും അവസാനിപ്പിക്കുക' ഞങ്ങള്‍ക്ക് സമാധാനം വേണം. ട്വിറ്ററില്‍ റാഷിദ് കുറിച്ചു.
20 വര്‍ഷത്തോളം നീണ്ട അധിനിവേശത്തിന് ശേഷം യു.എസ് സേന പിന്‍വാങ്ങിയതോടെയാണ് താലിബാന്‍ അഫ്ഗാനില്‍ പോരാട്ടം രൂക്ഷമാക്കിയത്. രാജ്യത്തെ 65 ശതമാനത്തോളം പ്രദേശം താലിബാന്റെ നിയന്ത്രണത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ തീവ്രവാദികളാല്‍ ചുറ്റപ്പെട്ട ബലഖ് മേഖയിലാണ് നിലവില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഘനിയുള്ളതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രദേശത്തിന് ചുറ്റുമുള്ള ഏല്ലാ മേഖലയും താലബാന്‍ പിടിച്ചെടുത്തിട്ടുണ്ട്.
നിലവില്‍ കാബുളില്‍ ആക്രമണ ഭീഷണിയില്ലെങ്കിലും, ഇതേ ശക്തിയില്‍ താലിബാന്‍ മുന്നേറ്റം തുടരുകയാണെങ്കില്‍ സ്ഥിതി കൂടുതല്‍ പരുങ്ങലിലാകുമെന്നും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു. അമേരിക്കന്‍ സഖ്യസേനയുടെ പിന്‍മാറ്റത്തിന് പിന്നാലെ ആക്രമണം ശക്തമാക്കിയ താലിബാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പിടിച്ചെടുത്ത പ്രദേശങ്ങളിലെല്ലാം ശരിഅത്ത് നിയമം നടപ്പിലാക്കായിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.