ഞാന്‍ വാക്‌സിന്‍ എടുത്തു, എനിക്ക് യാതൊരു പ്രശ്‌നങ്ങളുമില്ല, അനുഭവം വ്യക്തമാക്കി 97 വയസുകാരി

വാക്‌സിന്‍ എടുത്തതിന്റെ അനുഭവം പങ്കുവെച്ചുകൊണ്ടുള്ള വയോധികയുടെ വീഡിയോ വൈറലാകുന്നു. കോവിഡ് വാക്‌സിനെടുക്കാന്‍ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി കൊണ്ടുള്ള 97 കാരിയായ ഒരു സ്ത്രീയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കയ്യടി നേടുന്നത്. വാക്‌സിനെടുക്കാന്‍ ഒന്നു മടിച്ച് നില്‍ക്കുന്നവരോട് ഭയം കൂടാതെ വാക്‌സിനെടുക്കാന്‍ ആവശ്യപ്പെടുകയാണ് വീഡിയോയിലൂടെ അവര്‍ ചെയ്യുന്നത്. താന്‍ വാക്‌സിനെടുത്തതാണെന്നും വേദനയോ യാതൊരുവിധത്തിലുള്ള പാര്‍ശ്വ ഫലങ്ങളോ ഉണ്ടായില്ലെന്ന് ഇവര്‍ വീഡിയോയില്‍ പറയുന്നു. 'എനിക്ക് 97 വയസുണ്ട്' എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. വാക്‌സിന്റെ ആദ്യ ഡോസ് ഇക്കഴിഞ്ഞ […]

വാക്‌സിന്‍ എടുത്തതിന്റെ അനുഭവം പങ്കുവെച്ചുകൊണ്ടുള്ള വയോധികയുടെ വീഡിയോ വൈറലാകുന്നു. കോവിഡ് വാക്‌സിനെടുക്കാന്‍ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി കൊണ്ടുള്ള 97 കാരിയായ ഒരു സ്ത്രീയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കയ്യടി നേടുന്നത്. വാക്‌സിനെടുക്കാന്‍ ഒന്നു മടിച്ച് നില്‍ക്കുന്നവരോട് ഭയം കൂടാതെ വാക്‌സിനെടുക്കാന്‍ ആവശ്യപ്പെടുകയാണ് വീഡിയോയിലൂടെ അവര്‍ ചെയ്യുന്നത്.

താന്‍ വാക്‌സിനെടുത്തതാണെന്നും വേദനയോ യാതൊരുവിധത്തിലുള്ള പാര്‍ശ്വ ഫലങ്ങളോ ഉണ്ടായില്ലെന്ന് ഇവര്‍ വീഡിയോയില്‍ പറയുന്നു. 'എനിക്ക് 97 വയസുണ്ട്' എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. വാക്‌സിന്റെ ആദ്യ ഡോസ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സ്വീകരിച്ചെന്നും അടുത്ത ഡോസ് ഉടന്‍ തന്നെ സ്വീകരിക്കുമെന്നും ഇവര്‍ പറയുന്നു.

Related Articles
Next Story
Share it